ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്

19:20, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44215 (സംവാദം | സംഭാവനകൾ)
ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്
വിലാസം
പൂങ്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201744215




ചരിത്രം

പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ആണ് പൂങ്കോട് ഗവ. എസ് വി എല്‍ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. 1930-ല്‍ പ്രാദേശിക ഭാഷാ സ്കൂള്‍ ആയി ഉയര്‍ന്നു. ശങ്കരന്‍ വൈദ്യന്‍ ആയിരുന്നു മാനേജര്‍. താല്‍ക്കാലികമായി നിര്‍മിച്ച ഒറ്റ ഹാളില്‍ ഓഫീസും മൂന്ന്‍ ക്ലാസ്സ്‌ മുറികളും പ്രവര്‍ത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലന്‍ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകന്‍. ഉമ്മിണിയുടെ മകന്‍ കുട്ടന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ഥി.1957-ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എല്‍ പി സ്കൂള്‍ ആക്കി മാറ്റി. 1988-ല്‍ ഒരു ഓല ഷെഡ്‌ നിര്‍മിച്ചു.1997-ല്‍ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എല്‍ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെര്‍ സെന്റെര്‍ ആക്കി ഉയര്‍ത്തി.2001-ല്‍ ഓല ഷെഡ്‌നു പകരം മൂന്ന്‍ മുറിയുള്ള പുതിയ കെട്ടിടം നിര്‍മിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന്‍ മുറികള്‍ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികള്‍ ഉള്ള വാര്‍ത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആര്‍ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തില്‍ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ മുന്‍ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളില്‍ സ്വന്തമായി കിണര്‍ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.ശിശുപാലന്‍(റിട്ട. പ്രിന്‍സിപ്പല്‍ സംസ്കൃത കോളേജ് )
  2. ഡോ.ബി സതികുമാര്‍ (പ്രിന്‍സിപ്പല്‍ സംസ്കൃത കോളേജ് )
  3. ഡി വൈ എസ് പി ശ്രീകുമാര്‍
  4. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രന്‍
  5. ഡോ ജയന്തി,ഡോ . അജിത എന്നിവര്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}