സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കുന്നോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13181 (സംവാദം | സംഭാവനകൾ) (13181 എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:13181 എന്ന താൾ [[സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍...)

}}


കണ്ണുര്‍ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ കിഴക്കോട്ട്മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍. 1983ല്‍ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകന്‍ .

ചരിത്രം

1983 സെപ്റ്റംബെര്‍ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണ്‌ വിദ്യാലയ സ്ഥാപകന്‍. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍.ആരംഭത്തില്‍ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിര്‍‍മ്മിക്കപ്പട്ടത്.1985 ല്‍ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സറ്റാഫ് റൂമും നിര്‍‍മ്മിക്കപ്പട്ടു.1986 ല്‍ മനോഹരമായ പ്ലേ ഗ്രൗണ്ട് നിര്‍മ്മിചു.1989 ല്‍ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിര്‍‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകള്‍ നിലവില്‍ വന്നു.1996 ല്‍ സ്കൂള്‍ കോംബൗന്‍ഡില്‍ ഒരു സ്റ്റേജ്പണീ തീര്‍ത്തു.2003 ല്‍ കംബ്യുട്ടര്‍ ബ്ലോക്ക് നിര്‍‍മ്മിച്ചു.2006 ല്‍ കോമ്പൗണ്ട് വാളും ഗേറ്റും നിര്‍‍മ്മിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ നിര്‍‍മ്മിച്ച സ്റ്റേജ് 2008 ല്‍ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15ക്ലാസ് മുറികളും ,ഓഫിസും,സ്റ്റാഫ് റൂമും, സയന്‍സ് ലാബും,കബ്യുട്ടര്‍ ലാബും ലൈബ്രറീയും, വായനാമുറിയും,കഞ്ഞിപ്പുരയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസഫ് ചാത്തനാട്ടും പ്രധാന അദ്ധ്യാപകന്‍. ശ്രി.ഫ്രാന്‍സിസ് പി പി യും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ.ജോര്‍ജ്.1998.2000| | റ്റി.സി .തോമസ്.2000-2001| |വി.റ്റി.മാത്യു.2001-2006| |പി.വി.ജോസഫ്.2006-2007| |പി.എ.തോമസ്.2007-2010.| 'എം.എ.ആന്റണി.2010 -2012|ജോണ്‍ കെ പി 2012-2014| |എന്‍.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതല്‍ ഫ്രാന്‍സിസ് പി പി |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റ്റോമി തോമസ്. *റാണീ ജോര്‍ജ്ജ്‍

*സിനാ ജോസഫ്

  • മിനിമോള്‍.പി.എം
  • ജീജാ ജോബ്
  • അഭിലാഷ്.കെ.സി
  • ജിമ്മി.സി ജോണ്‍
  • മുഹമ്മെദ് രജീസ്
  • രാകെഷ്.സി.ഷെഖര്‍
  • സോണിയ.എം.എസ്
  • ഷൈമ.എം.എം
  • വിജയ,വി.വര്‍ക്കി
  • സിനി.പി.എം
  • ജെസ്സി.വി.ജെ
  • അനീഷ്.വി.വര്‍ക്കി
  • സാദിഖ്.പി.
  • ലിസ് മേരി ജോസഫ്
  • അമ്രത.കെ
  • ആയിഷ.കെ
  • റ്റെസ്സി നൈനാന്‍
  • ടോജി.എന്‍.തോമസ്''''

വഴികാട്ടി

<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.S.</googlemap>

  • തലശ്ശേരിയില്‍ നിന്നും 50 കിലോമീറ്റര്‍ കിഴക്ക് കൂര്‍ഗു റോഡിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നു.
  • ഇരിട്ടീയില്‍ നിന്നും 6 കി.മി . അകലം

|}