ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ചെമ്മനാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11046wiki (സംവാദം | സംഭാവനകൾ) ('== സ്കൂൾ പ്രവേശനോത്സവം 2026-2027 == ജി.എച്ച്.എസ്.എസ് ചെമ്മനാട് 2026-2027 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 ന് രാവിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീതാ ബാലകൃഷ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ പ്രവേശനോത്സവം 2026-2027

ജി.എച്ച്.എസ്.എസ് ചെമ്മനാട് 2026-2027 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 ന് രാവിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് വിദ്യ എ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡണ്ട് ഹരിഷ് ചന്ദ്രൻ ജ്യോൽസ്യർ അധ്യക്ഷത വഹിച്ചു. .SMC ചെയർമാൻ മോഹനൻ നായർ. OSA പ്രസിഡന്റ്‌ നാരായണൻ വടക്കിനിയ, പൂർവകാല വിദ്യാർത്ഥിയും പൗരപ്രമുഖനുമായ ഹമീദ് സി എൽ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു, എൻസിസി ക്യാമ്പിൽ ഓവറോൾ കിരീടം നേടിയ ജി എച്ച്.എസ്. എസ് ചെമ്മനാട് സ്കൂളിലെ എൻ സി സി കേഡറ്റുകളെ  അനുമോദിച്ചു, മുഴുവൻ കുട്ടികൾക്കും ലഡു വിതരണം നടത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്  ജയലക്ഷ്മി കെ കെ  നന്ദി പറഞ്ഞു.