എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 26
2026 പ്രവേശനോത്സവം
2026 ജൂൺ 1 തിങ്കളാഴ്ച SCGHSS Kottakal mala സ്കൂളിൽ വച്ചാണ് തൃശ്ശൂർ ജില്ലാതല പ്രവേശന ഉത്സവം സംഘടിപ്പിച്ചത്. ധാരാളം വിശിഷ്ട അതിഥികൾ പങ്കെടുത്തു. പ്രാർത്ഥന ഗാനത്തോട് കൂടി ആരംഭിച്ചു. പിന്നീട് സ്വാഗതം നൽകി വിദ്യാഭ്യാസം ഉപകരക്ടർ. അധ്യക്ഷ നൽകാനായി ശ്രീമതി മേരി തോമസും. ഉദ്ഘാടനത്തിനായി കേരള യുവജനക്ഷേമ, കായിക മന്ത്രി അഡ്വ. ഒ ജെനീഷും എത്തിച്ചേർന്നിരുന്നു.
പരിപാടിയിലെ വിശിഷ്ടാതിഥിയായി ചാലക്കുടി എംപി ശ്രീ ബെന്നി ബഹനാനും മുഖ്യാതിഥികളായി ശ്രീ പി കെ സുധീഷ്, ശ്രീമതി ഷീല ജോർജ്, ശ്രീമതി സുഭാഷിണി രാജീവ്, ശ്രീ പി കെ രാധാകൃഷ്ണൻ, ശ്രീമതി സുനിത സജീവൻ, ശ്രീമതി സിൽവി സേവിയർ, ശ്രീ ഔസേപ്പച്ചൻ ജോസ്, ശ്രീമതി റോസ് ഫ്രാൻസ് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ കുറച്ചുകൂടി കളർ ആക്കാൻ നൃത്തച്ചുവടുകൾ വച്ച് മനോഹരമായി. സ്കൂളിൻറെ മാഗസിൻ ഉദ്ഘാടനവും അന്നേദിവസം നിർവഹിച്ചു. ഇത് ഇന്നേ ദിവസത്തെ അതിമനോഹരമാക്കി .
