ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രാരംഭം

ഏപ്രിൽ 29
പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2025 26 വർഷത്തെ ചുമതലകൾ ചർച്ച ചെയ്തു ഏറ്റെടുക്കുകയും ചെയ്തു.

പ്രവേശനോത്സവം

ജൂൺ 1

പ്രവേശനോത്സവം

ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവളം എംഎൽഎ ശ്രീ വിൻസന്റ് അവർകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ആഗ്നസ് റാണി , പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ ,ഹെഡ്മിസ്ട്രസ്ശ്രീമതി സുഖി ടീച്ചർ, വാർഡ് മെമ്പർ മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ തുടങ്ങിയവർ സൻഹിതരായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ ആശംസകൾ നേരുകയും, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ആഗ്നസ് റാണി , ഹെഡ്മിസ്ട്രസ്ശ്രീമതി സുഖി ടീച്ചർ, വാർഡ് മെമ്പർ മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകിക്കൊണ്ട് സംസാരിക്കുകയും ,സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽകുമാർ സാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നമ്മുടെ സ്കൂളിലേക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് കോവളം എംഎൽഎ ശ്രീ വിൻസന്റ് പഠനോപകരണങ്ങൾ സമ്മാനമായി വിതരണം ചെയ്തു. തുടർന്ന് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയികളായ കുട്ടികൾക്കും, 2025 26 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.