2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ സ്കൂൾ പ്രിലിമിനറി ക്യാമ്പ് സെപ്‌റ്റംബർ 17 ന് മാസ്റ്റർ ട്രെയിനർ ശ്രീ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ലാബിൽ വെച്ചു നടത്തുകയുണ്ടായി . എല്ലാ കുട്ടികളും വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി .ടീച്ചറുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിവച്ചിരിക്കുന്ന ഒരു scratch game ഉപയോഗിച്ചാണ് ഗ്രൂപ്പുകളായി തിരിച്ചത് . തുടർന്ന് scratch സങ്കേതം ഉപയോഗിച്ച് ഗെയിം ,ക്വിസ് ,വീഡിയോ അവതരണം ,അനിമേഷൻ ,റോബോട്ടിക്‌സ് കിറ്റുപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പാരെന്റ്സ് മീറ്റിംഗോടുകൂടി ക്യാമ്പ് അവസാനിച്ചു .
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .
'സ്കൂൾ ക്യാമ്പ് ഫേസ് -1'
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് -1 , 2026 മെയ് 14 നു എസ് . വി . എച് . എസ് . പാണ്ടനാട് സ്കൂളിലെ കൈറ്റ് മെൻറർ സ്മിത . ആർ . പിള്ള ടീച്ചറുടെ നേതൃത്വത്തിൽ നടത്തി .
സോഷ്യൽ മീഡിയ മേഖലയില കരിയർ സാധ്യത എന്നതിനപ്പുറം വീഡിയോ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ , വിമർശനചിന്ത, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ ശേഷികൾ വളർത്തുവാനും ഇവ സഹായിക്കുന്നു എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞു . കുട്ടികൾക്ക് വളരെ താൽപ്പര്യവും ആവേശവും വളർത്തുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത് .