എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 20-05-2026 | 7034373431 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.മക്കൾക്കൊപ്പം......
ബോധവൽക്കരണ ക്ലാസ് നടത്തി
മുണ്ടത്തിക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി മക്കൾക്കൊപ്പം എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ മീര ഗോപാൽ സ്വാഗതം പറഞ്ഞു. മക്കൾക്കൊപ്പം എന്ന പരിപാടി പ്രധാന അധ്യാപിക വീണ വേണുഗോപാൽ ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ദേവി പ്രിയ ഒ എം സൈബർ സുരക്ഷയെ കുറിച്ചും ആദിദേവ് കെ എ, അദിത്ത് സതീഷ് കുമാർ എന്നിവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ആർദ്ര ആർ നായർ ജീവിതശൈലി രോഗങ്ങളെ കുറിച്ചും ഹരിഗോവിന്ദ് യു നായർ സമഗ്രയെക്കുറിച്ചും വിശദമായി രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകി. തുടർന്ന് അധ്യാപികയായ ഐശ്വര്യ കെഎസിന്റെയും വിദ്യാർത്ഥികളായ അനുശ്രീയുടെയും അനൈ ഘയുടെയും നേതൃത്വത്തിൽ നടത്തിയ സുംബാ ഡാൻസ് രക്ഷിതാക്കൾക്ക് മാനസിക ഉല്ലാസത്തിന് സഹായകമായി. കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതി സി, മീര ഗോപാൽ, മീര ടി എസ് എസ്.ഐ.ടി.സി ശുഭ ടി ജെ.എസ്.ഐ.ടി.സി കൃഷ്ണപ്രിയ പി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..