ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2025-28
| 43062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43062 |
| യൂണിറ്റ് നമ്പർ | 43062 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | മുഹമ്മദ് റുബൈസ് എസ് |
| ഡെപ്യൂട്ടി ലീഡർ | അൽഫിയാ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനി എൻ |
| അവസാനം തിരുത്തിയത് | |
| 19-05-2026 | 43062 |
2025 -2028 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 2 5/06/2025 ബുധനാഴ്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി ,അമീന ബി പരീക്ഷ നടത്തിപ്പിൽ ഭാഗമായി. പങ്കെടുത്ത കുട്ടികളിൽ 34 പേരും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്
വള്ളക്കടവ് ഹാജി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ താല്പര്യം വളർത്തുക, വിവര സാങ്കേതിക വിദ്യയിലെ അടിസ്ഥാന അറിവുകൾ പകരുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ്, ഹെഡ്മിസ്ട്രസ് സജില എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ മാസ്റ്റർ ട്രെയ്‌നറായ ശ്രീജ അശോക് അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിവിധ മേഖലകളിലെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മെന്റർമാരായ അമീന ബി, സുനി എൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പുത്തൻ സാങ്കേതിക അറിവുകളുടെ ലോകത്തേക്ക് വാതിൽ തുറന്നുനൽകിയ ക്യാമ്പ്, വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി മാറി
പ്രവേശനോത്സവം
2025-26 അധ്യയന വർഷ തിരു: നോർത്ത് URC ക്ലസ്റ്റർതല പ്രവേശ നോത്സവം VMJ GROUP OF INSTITUTIONS ൻ്റെ ആഭിമുഖ്യത്തിൽ. വള്ളക്കടവ് കൺവെൻഷൻ സെൻ്ററിൽ വച്ച് 02-06-2025 തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് നടന്നു.
ശ്രീമതി. സുനിത സി (Principal Haji, CHMKMVHSS) സ്വാഗത പ്രസംഗം നടത്തി. ശ്രീ. എ.സൈഫുദ്ദീൻ ഹാജി (മാനേജർ വി എം ജെ ഗ്രൂപ്പ് ഓഫ് INSTITUTIONS) അധ്യക്ഷ സ്ഥാനം വഹിച്ചു. അഡ്വ. ബഹു. എ എ റഷീദ് (ചെയർമാൻ, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ) ഉദ്ഘാടനം നിർവഹിച്ചു. ശീമതി. ഷാജിത നാസർ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ, തിരുവനന്തപുരം കോർപ്പറേഷൻ) പ്രവേശനോത്സവസന്ദേശം നൽകുകയുണ്ടായി.
എസ്. എം ഹനീഫ (ജനറൽ സെക്രട്ടറി വള്ളക്കടവ് മുസ്ലിം ജമാഅത്ത്), ഡോ.അൻവർ (സെക്രട്ടറി വള്ളക്കടവ് മുസ്ലിം ജമാഅത്ത്), എ.കെ സലീം (വൈസ് പ്രസിഡൻ്റ് വള്ളക്കടവ് മുസ്ലിം ജമാഅത്ത്) ,അബ്‌ദുൽ റശീദ് (ട്രഷറർ വള്ളക്കടവ് മുസ്ലിം ജമാഅത്ത്), രജ്ഞിത്ത് (ട്രൈനർ യു.ആർ.സി നോർത്ത്), സനോഫർ ഇഖ്ബാൽ (മെമ്പർ സ്‌കൂൾ കമ്മിറ്റി), മുഹമ്മദ് നൗഷാദ് (മെമ്പർ സ്‌കൂൾ കമ്മിറ്റി) , സമീർ മുസ്തഫ (മെമ്പർ സ്‌കൂൾ കമ്മിറ്റി) , നവാസ് (മെമ്പർ സ്‌കൂൾ കമ്മിറ്റി).എന്നിവർ ആശംസകൾ അറിയിച്ചു.
ശ്രീ. സജീർ (പി.റ്റി.എ പ്രസിഡൻ്റ്, Haji, CH M KM VHSS) , ഷെഫീർഖാൻ.എസ് (പി.റ്റി.എ പ്രസിഡന്റ്, VMJ UPS) , ശ്രീമതി. സുമയ്യ (പി.റ്റി.എ പ്രസിഡൻ്റ്, LPS വള്ളക്കടവ് ) , ശ്രീമതി. സജില ആർ. (HM Haji, CH M KM HSS)
വാഹിദാ ബീവി (HM, LPS വള്ളക്കടവ്) എന്നിവർ സാന്നിധ്യം അറിയിച്ചു. ശ്രീമതി. നൂർജഹാൻ (HM, VMJ UPS) കൃതജ്ഞത നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി .
ലോക പരിസ്ഥിതി ദിനാചരണം
ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കൈറ്റിൻ്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു. കൈറ്റിന്റെ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് സെപ്റ്റംബർ 20ന് ഉച്ചക്ക് 02.00 മണി മുതൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ-സ്കൂളുകളിൽ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനാചരണ ഭാഗമായി സെപ്റ്റംബർ 22-ന് രാവിലെ സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന ത്തെക്കുറിച്ച് നൽകിയ പ്രതിജ്ഞ എടുത്തു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധങ്ങളായ ആഘോഷ പരിപാടികൾ സ്കൂളിൽ (സ്വതന്ത്ര സെമിനാറുകൾ, സോഫ്റ്റ്‌വെയർ സംബന്ധമായ പ്രഭാഷണങ്ങൾ. കുട്ടികൾക്കായുള്ള മറ്റ് പരിപാടികൾ)സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് 1
2025-2028 ബാച്ചിന്റെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് ഒന്ന് 19 മെയ് 2026 ന് ഹെഡ്മിസ്ട്രെസ് ബഹു.സജിലാ ഉത്ഘാടനം ചെയ്തു. സെന്റ് റോച്ചേഴ്സ് സ്കൂളിലെ ശ്രീ ലിമി എ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മെന്റർസ് ശ്രീ സുനി, അമീന ബി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. റീൽസ് എടുക്കുന്നതിനായി രസകരമായ പല ആക്റ്റിവിറ്റികളും ചെയ്തു. കായികോത്സവത്തിനു അനുബന്ധിച്ച ഒരു വീഡിയോടെ സ്ക്രിപ്റ്റ് തയ്യാറാക്കാനും, ഷൂട്ട് ചെയ്യാനും, ഇത് കെഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കി. സമൂഹമാധ്യമങ്ങൾ, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ പ്രായോഗിക അറിവ് ലിറ്റിൽ കൈറ്റ്സിന് ക്യാമ്പിലൂടെ കുട്ടികൾക്ക് നേടാൻ സാധിച്ചു.