എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്/2025-26
| Home | 2026-27 |
ട്രാഫിക് നിയമങ്ങൾ - അവബോധം

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2025 ജൂൺ 4 ന് ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെക്കുറിച്ച് അവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ ജെആർസി യൂണിറ്റിലെ വിദ്യാർത്ഥിനികൾ പ്രദർശനം സംഘടിപ്പിച്ചു. ബേസിക് ലെവൽ കാഡറ്റ് ആയ മഹാലക്ഷ്മി എ , സി ലെവൽ ആയ കാഡറ്റ് ലക്ഷ്മി കെ ബി എന്നിവർ പ്രസ്തുത വിഷയത്തെക്കുറിച്ച് കൂട്ടുകാരുമായി അറിവുകൾ പങ്കുവച്ചു. തുടർന്ന് ജെആർസി വിദ്യാർത്ഥിനികൾ ട്രാഫിക് നിയമങ്ങളെക്കുറിച്ചും ട്രാഫിക് ചിഹ്നങ്ങളെക്കുറിച്ചും തയ്യാറാക്കിയ പോസ്റ്ററുകൾ, ചാർട്ടുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.
JRC-യുടെ ബി-ലെവൽ, സി-ലെവൽ എ ലെവൽ പരീക്ഷകൾ നടന്നു. സബ് ജില്ലാതല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കി. പുതിയ അംഗങ്ങൾക്കുള്ള ക്യാപ്പ് വിതരണം സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി അസംബ്ലിയിൽ നിർവഹിച്ചു.
2025-26


സ്കൂളിലൊരു അടുക്കളത്തോട്ടം പദ്ധതി- ഹരിതാങ്കണം

ഹരിതാങ്കണം പദ്ധതിയുടെ ഭാഗമായി ജെ ആർ സി കാഡറ്റുകൾ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. ഉണ്ടാകുന്ന പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു വരുന്നു. ഇതിലൂടെ കുട്ടികളിൽ കൃഷി ഒരു സംസ്‌കാരമായി കാണാനുമുള്ള മനോഭാവം വളർത്താൻ സാധിക്കുന്നു. ഹരിതാങ്കണം പദ്ധതി ഉദ്ഘാടനം ചെയ്തത് പ്രധാന അധ്യാപിക എസ് സിന്ധു ആണ്
ചിത്രശാല
-
ട്രാഫിക് നിയമങ്ങൾ-പ്രദർളനം
-
ലഹരിക്കെതിരെ
-
ഹരിതീങ്കണം