ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിജ്ഞാൻ സാഗറിലേക്കുള്ള പഠനയാത്ര

പഠനയാത്ര - വിജ്‍ഞാനസാഗർ

ഒമ്പതാം ക്ലാസിലെ 126 കുട്ടികൾ (16/07/2025) ബുധനാഴ്ച ശാസ്ത്രസാങ്കേതിക മ്യൂസിയം ആയ വിജ്ഞാൻ സാഗറിലേക്ക് പഠനയാത്ര നടത്തി 10 മണിക്ക് ഞങ്ങൾ അവിടെ എത്തി. സ്ഥാപനത്തിൽ ഉള്ളവർ കുട്ടികളേയും അധ്യാപകരേയും വരവേറ്റു. കുട്ടികളെ രണ്ട് ഗ്രൂപ്പുകൾ ആക്കി ഒരു ഗ്രൂപ്പിന് 2 മണിക്കൂർ ക്ലാസ് എടുത്തു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കുട്ടികളെ ബോധവൽക്കരിക്കാൻ പരീക്ഷണങ്ങളിലൂടെ സാറിന്റെ ക്ലാസ്സിന് സാധിച്ചു. രണ്ടാമത്തെ ഗ്രൂപ്പിലെ കുട്ടികളെ 23 പേരുടെ ഗ്രൂപ്പ് ആക്കി തിരിച്ച് ഓരോ ഫെസിലിറ്റേഴ്സിന്റെ കൂടെ കുട്ടികൾ അവിടുത്തെ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി, ISRO പവലിയൻ സന്ദർശിച്ചു. ഉച്ചതിരിഞ്ഞ്  ക്ലാസ് കേട്ട കുട്ടികൾ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും രണ്ടാം ഗ്രൂപ്പിലെ കുട്ടികൾ ശാസ്ത്രാവബോധ ക്ലാസ്സിനിരിക്കുകയും ചെയ്തു. ഫിസികിസ് പോലുള്ള സയൻസ് വിഷയങ്ങളോട് താല്പര്യം ഉണ്ടാക്കാൻ ഇത്തരം പഠനയാത്രകൾ ഫലപ്രദമാണ്.

തിങ്കളും താരങ്ങളുമായി ശ്രീ ശാരദാ ഗേൾസ് സ്കൂൾ

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ആകർഷകമായ കൊളാഷ് നിർമ്മാണവുമായി ശ്രീ ശാരദാ ഗേൾസ് സ്കൂളിലെ മിടുക്കികൾ രംഗത്ത്. ജുലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ചാണ് ഈ കൊളാഷ് നിർമ്മാണം തുടങ്ങിയത്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. ക്ലാസ് തലത്തിൽ ജയിച്ചവർ സ്ക്കൂൾ തലത്തിൽ സ്കൂളിന്റെ അഭിമാനമായി. സ്കൂളിലെ പല മിടുക്കികളും വിവിധ രംഗത്ത് അവരുടെ കഴിവ് തെളിയിച്ചിട്ടുള്ള വരാണ്.

അമ്പിളി അമ്മാവനൊരു കത്ത്

വിസ്മയത്തിന്റെ വർണ്ണപൊലിമയിൽ ശ്രീ ശാരദാ ഗേൾസ് സ്കൂളിലെ വിദ്യാർഥികൾ. പഠനവും വിനോദവും ഒരുമിപ്പിച്ച് കൊണ്ട് അദ്ധ്യാപകർ സംഘടിപ്പിച്ച മത്സരമാണിത്. കുട്ടികൾ ഈ മത്സരത്തിൽ ആവേശഭരിതാരായിരുന്നു.  വിദ്യാർഥികൾ വിവിധ തരത്തിൽ ഉള്ള കഥകളും കാരൃങ്ങളും ഈ കത്തുകളിൽ പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച നടത്തിയ മത്സരത്തിലെ വിജയിയായത് പത്താംക്ലാസ്സിലെ ആരോഹി ശ്രീകുമാർ ആണ്.

അമ്പിളി മാമനെ അറിഞ്ഞ് കുഞ്ഞു മിടുക്കികൾ

ചന്ദ്രനെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്തും ചോദ്യങ്ങളിലൂടെ ഉത്തരം ആരായാനും ശ്രീ ശാരദാ ഗേൾസ് സ്കൂളിലെ വിദ്യാർഥികൾ ചാന്ദ്ര ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്തത് അമ്പതോളം വിദ്യാർഥികൾ മൂന്നിലധികം റൗണ്ടുകൾ വഴിയാണ് വിജയിയെ തിരഞ്ഞെടുത്തത്. തങ്ങളുടെ കുട്ടികളുടെ എല്ലാ വിജയങ്ങളിലും സന്തോഷമുണ്ടെന്ന് മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണ മാതാജി.

മാജിക് ഡെമോസ്

ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ്സ് നയിച്ചത് റിട്ടയേർഡ് അധ്യാപകരും ശാസ്ത്രമേളകളിൽ ടീച്ചിങ് എയ്ഡ് വിഭാഗത്തിലെ വിജയികളും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുമായിരുന്ന സി പോൾസൺ, ബാബു ജോൺ എന്നിവരായിരുന്നു. പരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം എങ്ങനെ രസകരമാക്കാം എന്നത് കുട്ടികൾ അനുഭവിച്ചറിഞ്ഞു. മൂന്നു മണിക്കൂർ കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ കുട്ടികൾ മനസ്സിലാക്കി. മാജിക് ഡെമോസ് എന്നു പേരുള്ള ഈ ശില്പശാല തികച്ചും മാജിക്കിന്റെ അനുഭവമാണ് കുട്ടികളിൽ ഉണ്ടാക്കിയത്, ഒപ്പം യുക്തിചിന്ത വളർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക