എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |
വിജ്ഞാൻ സാഗറിലേക്കുള്ള പഠനയാത്ര
ഒമ്പതാം ക്ലാസിലെ 126 കുട്ടികൾ (16/07/2025) ബുധനാഴ്ച ശാസ്ത്രസാങ്കേതിക മ്യൂസിയം ആയ വിജ്ഞാൻ സാഗറിലേക്ക് പഠനയാത്ര നടത്തി 10 മണിക്ക് ഞങ്ങൾ അവിടെ എത്തി. സ്ഥാപനത്തിൽ ഉള്ളവർ കുട്ടികളേയും അധ്യാപകരേയും വരവേറ്റു. കുട്ടികളെ രണ്ട് ഗ്രൂപ്പുകൾ ആക്കി ഒരു ഗ്രൂപ്പിന് 2 മണിക്കൂർ ക്ലാസ് എടുത്തു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കുട്ടികളെ ബോധവൽക്കരിക്കാൻ പരീക്ഷണങ്ങളിലൂടെ സാറിന്റെ ക്ലാസ്സിന് സാധിച്ചു. രണ്ടാമത്തെ ഗ്രൂപ്പിലെ കുട്ടികളെ 23 പേരുടെ ഗ്രൂപ്പ് ആക്കി തിരിച്ച് ഓരോ ഫെസിലിറ്റേഴ്സിന്റെ കൂടെ കുട്ടികൾ അവിടുത്തെ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി, ISRO പവലിയൻ സന്ദർശിച്ചു. ഉച്ചതിരിഞ്ഞ് ക്ലാസ് കേട്ട കുട്ടികൾ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും രണ്ടാം ഗ്രൂപ്പിലെ കുട്ടികൾ ശാസ്ത്രാവബോധ ക്ലാസ്സിനിരിക്കുകയും ചെയ്തു. ഫിസികിസ് പോലുള്ള സയൻസ് വിഷയങ്ങളോട് താല്പര്യം ഉണ്ടാക്കാൻ ഇത്തരം പഠനയാത്രകൾ ഫലപ്രദമാണ്.

മാജിക് ഡെമോസ്
ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ്സ് നയിച്ചത് റിട്ടയേർഡ് അധ്യാപകരും ശാസ്ത്രമേളകളിൽ ടീച്ചിങ് എയ്ഡ് വിഭാഗത്തിലെ വിജയികളും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുമായിരുന്ന സി പോൾസൺ, ബാബു ജോൺ എന്നിവരായിരുന്നു. പരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം എങ്ങനെ രസകരമാക്കാം എന്നത് കുട്ടികൾ അനുഭവിച്ചറിഞ്ഞു. മൂന്നു മണിക്കൂർ കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ കുട്ടികൾ മനസ്സിലാക്കി. മാജിക് ഡെമോസ് എന്നു പേരുള്ള ഈ ശില്പശാല തികച്ചും മാജിക്കിന്റെ അനുഭവമാണ് കുട്ടികളിൽ ഉണ്ടാക്കിയത്, ഒപ്പം യുക്തിചിന്ത വളർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു.