എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രാദേശിക പത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |

സ്കൂളിൽ നിന്നൊരു പത്രം പ്രിന്റ് ചെയ്തതിറക്കിയത് 2013 മാർച്ചിലാണ്. പത്രത്തിന്റെ പേര് ശാരദോദയം. സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് പത്രം പ്രസിദ്ധീകരിച്ചത്.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി (ഇംഗ്ലീഷ്, മലയാളം വിഷയങ്ങൾ)കുട്ടികൾ ചാർട്ട് പേപ്പറിൽ എഴുതിത്തയ്യാറാക്കിയ പത്രങ്ങൾ അസംബ്ലിയിൽ പ്രകാശനം ചെയ്യാറുണ്ട്.
ഡിജിറ്റൽ ന്യൂസ് പേപ്പർ

ശാരദ ദീപം എന്ന പേരിലൊരു സ്കൂൾ പത്രം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്നു. സ്ക്രൈബസ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഓരോ ടേമിൽ ഓരോ പത്രം എന്ന നിലയിലാണ് തയ്യാറാക്കുന്നത്. സ്കൂളിലെ പ്രധാനപ്പെട്ട സംഭവങ്ങളും ദിനാചരണങ്ങളുമാണ് പത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ്സ് ബി, സി ഡിവിഷനുകളിലെ കുട്ടികളാണ് ഈ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്.
2025-26 അക്കാദമിക വർഷത്തിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ തയ്യാറാക്കിയ പത്രം