എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26

20:04, 12 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RasilKp (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2023 ന് Sep: 1 ന്സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം എച്ച് എം കരീം സാർ നിർവഹിച്ചു. ക്ലാസുകൾ കൈകാര്യം ചെയ്തത് കീഴുപ്പറമ്പ് ജിഎച്ച്എസ്എസ് ഫർസാന ടീച്ചർ ആണ് .കൈറ്റ് മാസ്റ്റർ ഇസ്ഹാക്ക് സർ  റംഷിദ ടീച്ചർ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആനിമേഷൻ ഡിജിറ്റൽ പൂക്കളം, പ്രോഗ്രാമിംഗ്എന്നീ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.ക്യാമ്പിൽ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി.വിദ്യാർത്ഥികൾക്ക് നൽകിയ അസൈമെൻറ് പൂർത്തിയാ പൂർത്തീകരിച്ചവരുടെ വിലയിരുത്തലിനു ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് നാമനിർദ്ദേശനം ചെയ്തു.

48002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48002
യൂണിറ്റ് നമ്പർLK/2023/2026
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർമുഹമ്മദ് മുശീറുൽ ഹഖ്
ഡെപ്യൂട്ടി ലീഡർനൈഹാ എം പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇസ്ഹാഖ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റംഷിദ
അവസാനം തിരുത്തിയത്
12-04-2026RasilKp
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ്

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും വളരെ മനോഹരമായ ഐ ഡി കാർഡ് നൽകി . ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രി അബ്ദുൽ കരീം സർ നിർവഹിച്ചു . ഐ ഡി കാർഡ് വിതരണ ചടങ്ങിൽ കൈറ്റ്  മിസ്ട്രസ് റംഷിദ ടി ർ അധ്യക്ഷത വഹിച്ചു .

 
IT പരിശീലനം കൂട്ടുകാർക്ക്
 
ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ  കമ്പ്യൂട്ടർ നിർമ്മാണം സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് ജൂലൈ 14ന് എസ് ഐ ടി സി മുസ്ഫ ർ സാറിന്റെയും ഹിദായത്ത് സാറിനെയും നേതൃത്വത്തിഐടി ലാബിൽ വെച്ച് നടത്തി. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളായ നിഹാൽ അഥിൽ റാസിൽ  ഫാത്തിമ ഷെറിൻ ഫായിസ റഹ്മാൻ  അസ്‌ല നിഹാൻ എം കെ ആത്തിഫ്എന്നിവരുടെ സഹായത്തോടെ

വൺ ഡേ ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു ലിറ്റിൽ കൈറ്റ്സ്

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൽ 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. കൈറ്റ്  നിർദ്ദേശപ്രകാരം പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കൈറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. മുഹമ്മദ് നസീഫ് ടി എൻ കെ റംഷിദ എന്നിവരാണ് കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമായി പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റിന്റെ ഏഴാമത്തെ ബാച്ചിൽ 23 ആൺകുട്ടികളും 17 പെൺകുട്ടികളും ആണുള്ളത്.

ലിറ്റിൽ കൈറ്റ് സ്കൂൾ ഭരണ നിർവാഹന സമിതി 2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗങ്ങൾ 2023 -26 ബാച്ചിന്റെ രക്ഷാകർത്ത് മീറ്റിംഗ് നടത്തി

അഭിരുചി പരീക്ഷയും നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ആദ്യ മീറ്റിംഗ് ഐടി ലാബിൽ വെച്ച് നടന്നു അതിൽ നിന്നും ഒരു ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുത്തു.8 Iലെ മുഷിറുൽ ഹക്കിനെയും 8 I നൈഹ എംപിയെയും ആണ് ലീഡർമാരായി തിരഞ്ഞെടുത്തത്. ഈ വർഷം  ലിറ്റിൽ കൈറ്റിൽ നടപ്പിലാക്കിവരുന്ന ക്ലാസ്സുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി

ലിറ്റിൽ കൈറ്റ് ഏകദിന പരിശീലനം

2023 -26 ബാച്ചിലെ ആദ്യ ഏകദിന പരിശീലന ക്യാമ്പിൽ രക്ഷിതാക്കളെ ബോധവൽക്കരണ ക്ലാസ്സും നടത്തി. മാസ്റ്റർ ട്രെയിനർ ടി ശിഹാബുദ്ധീൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. പ്രധാന അധ്യാപകൻ സി പി അബ്ദുൽ കരീം സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി എ പി ലൈലാബി ടീച്ചർ എസ് ഐ ടി സി മുസ്ഫർ കൈറ്റ് മാസ്റ്റർ നസീഫ് , റംഷിദ ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളെ 5 ഭാഗമായി തിരിച്ചു വിവിധ പ്രവർത്തനത്തിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ് ക്യാമ്പ് അവസാനിപ്പിച്ചത്. ഉപകരണങ്ങളുടെ പേര് പറയിപ്പിച്ച് അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. വ്യത്യസ്തമായ രണ്ട് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തി. സ്ക്രാച്ച്, ഓപ്പൺ ടൂൺസ് എന്നിവയിലൂടെ ആനിമേഷൻ തയ്യാറാക്കൽ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ ആകർഷകമാക്കി .അർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോട്ട് കുട്ടികളിൽ വളരെ താൽപര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനങ്ങളായിരുന്നു.

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള പ്രത്യേക  കമ്പ്യൂട്ടർ പരിശീലനം.

സി ഡബ്ല്യു എസ് എൻ കുട്ടികൾക്കായി പ്രത്യേക പരിശീലനം. 23- 26 ബാച്ചിലെ  കുട്ടികൾ സംഘടിപ്പിച്ചു.

പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ച് ക്ലാസ് നൽകിയത്. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കീബോർഡ് മൗസ് കൈകാര്യം ചെയ്യൽ യുക്തി ഉപയോഗിച്ച് നിറം കൊടുക്കുന്ന പ്രവർത്തനമാണ് ക്ലാസിൽ നൽകിയത്

റോബോട്ടിക് പരിശീലനം എൽ പി സ്കൂളിലെ കുട്ടികൾക്ക്

2023 -26 ബാച്ചിലെ വിദ്യാർത്ഥികൾതൊട്ടടുത്ത യുപി   G M U P  PULLIKKALസ്കൂളിലെ വിദ്യാർഥികൾക്ക് റോബോട്ടിക് പരിശീലനം നൽകി.

ഐടി പരിശീലനം എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക്

കൊയക്കോട്ടൂർ എ എം എൽ പി സ്കൂൾ താഴത്തങ്ങാടി എൽ പി സ്കൂൾ  എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് 23 -26 ബാച്ചിലെ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.