ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി യോഗങ്ങൾ

വിദ്യാരംഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓരോ മാസത്തിലും അധ്യാപക- വിദ്യാർത്ഥികൾ ചേർന്ന് യോഗം ചേരുകയും, സജിവമായ ചർച്ചകൾ നടത്തിപോരാറുമുണ്ട്. കുട്ടികൾ തന്നെ സ്വാഗതം , നന്ദി എന്നി പ്രസംഗങ്ങൾ പറയുകയും, വിവിധ കലാപരിപാടികൾ ഈ യോഗത്തിൽ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. കൈയക്ഷരമത്സരം, കവിതാലാപനം, നാടൻപാട്ട് ആലാപനം, എന്നിവയൊക്കെ യോഗത്തെ മോടിപിടിപ്പിക്കുന്നു. യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീമതി ബിന്ദു ഡൊമിനിക്ക് ടീച്ചർ, മലായാള അധ്യാപികമാരായ സിസ്റ്റർ ജിനി, നീനു സാറാ ടീച്ചർ എന്നിവരും പങ്കെടുക്കുന്നു. സ്കൂൾ ലൈബ്രറി ഹാളിൽ ആണ് യോഗം ചേരാറുള്ളത്. സി.ജിനി കേരളീയ കലാരൂപങ്ങളെ കുറിച്ചും, അവയുടെ ചരിത്ര സാമൂഹിക പ്രാധാന്യത്തെകുറിച്ചും വ്യക്തമാക്കി.മലായാള സിനിമയുടെ നാൾ വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസമത്സരം സംഘടിപ്പിച്ചു. കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനാർഹരെ വിവിധ അധ്യാപകർ ആദരിക്കുകയും ചെയ്യുന്നു. ഓരോ യോഗത്തിലും കുട്ടികൾ അവരവരുടെ സർഗാത്മക സൃഷ്ടികൾ അവതിരപ്പിക്കാറുണ്ട്. ഉപജില്ലാ സർഗോത്സവത്തിനായി കുട്ടികൾക്കു വേണ്ട പരിശീലനവും നിർദ്ദേശങ്ങളും നൽകുകയുണ്ടായി.

ഓരോ കുട്ടികളും തങ്ങളുടെ വീടുകൾ സജ്ജമാക്കിയിരിക്കുന്ന ലൈബ്രറിയെ കുറിച്ചം അവയിലുള്ള പുസ്തകങ്ങളെ കുറിച്ചും അവയെ വായിച്ചു ലഭിക്കുന്ന ആസ്വാദനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ചയും അനുഭവവും പങ്കുവയ്കന്ന വേദിയാക്കന്നതും വിദ്യാരംഗത്തിനെ കുട്ടികൾ ഇഷ്ടപ്പെടുന്നതിലെ ഒരു കാരണമാണ്. ഓരോ മാസത്തെയും യോഗത്തിന്റെ റിപ്പോർട്ട് കൃത്യമായി എഴുതി സൂക്ഷിക്കുന്നതും വിദ്യാരംഗത്തിന്റെ പ്രവർത്തന മികവു കാണിക്കുന്നതുമാണ്.

2025 ജൂലൈ

വിദ്യാരംഗം കലാസാഹീത്യ വേദിയുടെ എറണാകുളം ഉപജില്ലാതല പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും സാഹിത്യ സെമിനാറും ജൂലൈ 31 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി ജെ വിനോദ് അവർകൾ ഉദ്ഘാടനം ചെയ്യതു. ബഹു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശ്രീജിത്ത് വി എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി പത്മജ എസ് മേനോൻ, വിദ്യാരംഗം കലാ സാഹീത്യവേദിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി . സിംല കാസിം, ബി.പി എസ് എറണാകുളം ശ്രീ നിഷാദ് ബാബു പി എ, ഗവ.ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആനിമ്മ വി ഓ , യു പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആശ റ്റി ,

ശില്പശാല 2025 ആഗസ്റ്റ്

കവിത ശില്പശാലയിൽ എട്ടാം ക്ലാസ്സ് ഡി യിലെ എസ് സമന്യു, ഒമ്പതാം ക്ലാസ്സിലെ നിവേദിതയും പങ്കെടുത്തു. ശില്പശാലയിൽ കുട്ടികൾ കവിതകൾ അവതരിപ്പിക്കുകയും മികച്ച രീതിയിൽ അവതരിപ്പിച്ചതിന് അംഗീകാരുവം പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ അനുഭവം തുടർന്നുണ്ടായ വിദ്യാരംഗം മാസ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദി (10-09-2025)

യുപി പുസ്തകാസ്വാദനം ഒന്നാം സമ്മാനം
ഹൈസ്കൂൾ പുസ്തകാസ്വാദനം രണ്ടാം സമ്മാനം

എറണാകുളം ഉപജില്ലാ കലാസാഹിത്യവേദി സമാപന സമ്മേളനം എറണാകുളം ശ്രീരുദ്രവിലാസം സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. എം.എൽ.എ. ശ്രീ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. പുസ്തകാസ്വാദനം മത്സരത്തിൽ എൽ.എം.സി.സി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു. ഹൈസ്കൂൾ വിഭാഗം പുസ്തകാസ്വാദനം രണ്ടാം സ്ഥാനത്തിന് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അനഘ തോമസും, യുപി വിഭാഗം പുസ്തകാസ്വാദനത്തിന് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അമേയ സാറാ തോമസും ഒന്നാം സ്ഥാനത്തിന് അർഹത നേടി. വിദ്യാർത്ഥികളിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള കലാമേളകൾ സഹായിക്കുമെന്ന് ശ്രീ ടി ജെ വിനോദ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ ആശംസിക്കുകയുണ്ടായി.വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരായ ശ്രീമതി ബിന്ദു ഡൊമിനിക്കും, ശ്രീമതി നീനു സാറയും പങ്കെടുത്തു. എറണാകുളം ശ്രീരുദ്രവിലാസം യുപി സ്കൂൾ മാനേജർ എൻ ടി സരളകുമാരി അധ്യക്ഷയായി. ഉപജില്ലാ ഓഫീസർ ഡിഫി ജോസഫ്, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ-ഓർഡിനേറ്റർ എ സിംല കാസിം, മറ്റു വേദിയിൽ സന്നിഹിതരായവരും സംസാരിച്ചു.

വിദ്യാരംഗം സമ്മാനങ്ങൾ
തലം Item സ്ഥാനം പേര്
ഉപജില്ലാതലം ഉപന്യാസം ഒന്നാം സ്ഥാനം അന്നാ പി ടി
ഉപജില്ലാതലം ആസ്വാദന കുറിപ്പ് HS ഒന്നാം സ്ഥാനം അനഘ എൽസ തോമസ്
ഉപജില്ലാതലം ആസ്വാദന കുറിപ്പ് UP ഒന്നാം സ്ഥാനം അമേയ സാറാ തോമസ്

മികവുത്സവം 13-02-2026

മികവുത്സവത്തിനു മുന്നോടിയായുള്ള യോഗം ഫെബ്രുവരി 6 ന് കൂടുകയും, തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. മികവുത്സവത്തിൽ ഇടശ്ശേരി ഗോവിന്ദപിള്ളയുടെ പൂതപ്പാട്ട് എന്ന് കവിത തിരഞ്ഞെടുത്തു.പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എല്ലാവരുടെയും മനം കവരുന്നതായിരുന്നു. കേരളീയ കലകൾ , കൃഷി എന്നീ വിഷയങ്ങളോടനുബന്ധിച്ചുള്ള ചാ‍ർട്ടുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.