ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം 2025-26
ഈ വർഷത്തെ പ്രവേശനോത്സവം ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു .
* പരിസ്ഥിതിദിനം
പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട് പോസ്റ്ററുകളും പ്ലക്കാർഡും തയ്യാറാക്കി . പരിസ്ഥിതിദിനറാലി സംഘടിപ്പിച്ചു . മുത്തശ്ശിപ്ലാവിനെ ആദരിച്ചു .
*വായനദിനം
പോസ്റ്റർ പ്രദർശനം , പുസ്തകപ്രദർശനം ,ഗ്രന്ഥശാല സന്ദർശനം എന്നിവ നടന്നു . ഗ്രന്ഥശാല പ്രസിഡണ്ട് വായനദിന സന്ദേശം നൽകി . പി .എൻ പണിക്കർ അനുസ്മരണം നടന്നു .
*അന്താരാഷ്ട്ര യോഗാദിനം
യോഗ പരിശീലകൻ ശ്രീ സഞ്ചുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു .
പ്രീപ്രൈമറി കാഥോത്സവം - ശില്പശാല
ശില്പശാലയിൽ എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു
*ചാന്ദ്രദിനം
ബഹിരാകാശ യാത്രികരുടെ രംഗാവിഷ്‌കാരം ,അഭിമുഖം ,
സൗരയൂഥത്തിന്റെ സ്കിറ്റ് അവതരണം .
*സ്വാതന്ത്ര്യ ദിനം ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന പതിപ്പ് തയാറാക്കി പ്രദർശിപ്പിച്ചു. ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി.
*ഓണാഘോഷം
കേരളീയരുടെ ദേശീയോത്സവമായ ഓണം വിപുലമായിആഘോഷിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചു .വിവിധ തരം ഓണകളികൾ ഉണ്ടായിരുന്നു '
*സ്പോർട്സ് ഡേ
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സബ്ജില്ലാ തല കായികമേള നടന്നു .
*വരയുത്സവം
പ്രീ പ്രൈമറി വരയുത്സവം ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു .
*ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനാധ്യാപികയും കുട്ടികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി .
*മില്ലെറ്റ് ഫെസ്റ്റ്
2023 മില്ലെറ്റ് വർഷവുമായി അനുബന്ധിച്ചു ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തി മില്ലറ്റ് ഫെസ്റ്റ് പ്രധാനാധ്യാ ഉദ്‌ഘാടനം ചെയ്തു .സ്കൂളിൽ കൂരവിന്റെ കുറുക്ക് തയാറാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .ഇതിനോടനുബന്ധിച്ചു പ്രീ പ്രൈമറി കുട്ടികൾക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ ചെറുധാന്യ വിഭവം വീട്ടിൽ നിന്ന് തയാറാക്കി കൊണ്ട് വന്നു കഴിക്കുന്നു
*ഭാഷോത്സവം
01 / 07/ 2025 മുതൽ ഒന്നാം ക്ലാസ്സുകാരുടെ സർഗ്ഗശേഷി വർധിപ്പിക്കുന്നതിനായി പാട്ടരങ്ങ് ,കഥ പറച്ചിൽ ,നാട്ടുവിശേഷം , പത്രവാർത്ത , രചനോത്സവം എന്നിവ വിപുലമായ രീതിയിൽ നടത്തി.
ക്രിസ്തുമസ് ആഘോഷം
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ആഘോഷം കുട്ടികളുടെ ക്രിസ്തുമസ് കരോൾ , പുൽക്കൂട് നിർമ്മാണം,
കേക്ക് മുറിക്കൽ, കലാപരിപാടികൾ എന്നിവയോടെ സമുചിതമായി ആഘോഷിച്ചു .
*പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിപോഷണ പരിപാടി
പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെയുള്ള നിർഭയ ജീവിതം അപകട സാഹചര്യങ്ങൾ സ്വയം പ്രതിരോധിക്കാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു .
*റിപ്പബ്ലിക്ക് ദിനം
റിപ്പബ്ലിക്ക് ദിനതോടനുബന്ധിച്ചു മെമ്പർ , ഹെഡ്മിസ്ട്രസ് ,കുട്ടികൾ , രക്ഷിതാക്കൾ ,എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി .റിപ്പബ്ലിക്ക് ദിന സന്ദേശം , ആമുഖ വായന ,ക്വിസ് മത്സരം ,പതാക നിർമാണം ,ദേശഭക്തി ഗാനാലാപനം എന്നിവയെല്ലാം നടത്തി.
*പഠനയാത്ര
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി തെന്മല ഇക്കോടൂറിസം പാലരുവി ട്രെയിൻ യാത്ര എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു .
*സംയുക്ത ഡയറി പ്രകാശനം
ഒന്നാം ക്ലാസ്സുകാരുടെ സംയുക്ത ഡയറി പ്രകാശനം വാർഡ് മെമ്പർ വാർഡ് മെമ്പർ ശ്രിമതി മഞ്ജു ഉദ്ഘാടനം നടത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്നു .
പി .ടി .എ ഭാരവാഹികൾ ,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു .
വർഗ്ഗം (++):
- ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 21:57, 28 ഫെബ്രുവരി 2024.
- പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? Click here
- ഈ താൾ 239 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.