കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 36015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36015 |
| യൂണിറ്റ് നമ്പർ | LK/2018/36015 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ലീഡർ | ഹന്ന ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | അഭിരാഗ് ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുബീന മോൾ എച്ച് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റൈഹാനത്ത് പി |
| അവസാനം തിരുത്തിയത് | |
| 17-03-2026 | Kkmlittlekite |
മാതൃക അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി മാതൃക അഭിരുചി പരീക്ഷ 2025 ജൂൺ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ലിറ്റിൽ കൈറ്റ്സ് 23 -26, 24- 27 ബാച്ചുകളിലെ തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ പരീക്ഷ നടത്തിപ്പിന് ചുക്കാൻ പിടിച്ചു. ഓരോ അംഗങ്ങളുടെയും സാന്നിധ്യം ശ്രദ്ധേയമായി. 57 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 52 കുട്ടികളും മാതൃകാ പരീക്ഷയിൽ പങ്കാളികളായി. മാതൃക അഭിരുചി പരീക്ഷയെ കുട്ടികൾ സന്തോഷത്തോടെയും രസകരമായും സമീപിച്ചു. കൈറ്റ് മിസ്ട്രസ് മാരായ മുബീന ടീച്ചറും റൈഹാനത്ത് ടീച്ചറും പരീക്ഷ നടത്തിപ്പിന് നേതൃത്വം വഹിച്ചു.
-
LK മാതൃക അഭിരുചി പരീക്ഷ
-
മാതൃക അഭിരുചി പരീക്ഷ
-
പരീക്ഷ നടത്തിപ്പ് ടീം
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ച് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി. 57 കുട്ടികൾ പരീക്ഷ എഴുതി.
2025 ജൂലൈ 10 ന് റിസൾട്ട് വന്നു, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 37 കുട്ടികൾ യോഗ്യത നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 13946 | AASIYA RASHEED |
| 2 | 14066 | ABHIRAMI P |
| 3 | 14019 | ABHISHEK M |
| 4 | 13935 | ABHISHEK R |
| 5 | 14052 | ABIRAG B |
| 6 | 13961 | ADHEEBA A |
| 7 | 13952 | ADHITHYAN |
| 8 | 13995 | ADHVAITH AJAY |
| 9 | 14091 | ADISH R |
| 10 | 14080 | AKSHAY HARI |
| 11 | 14428 | ALIYA A |
| 12 | 14009 | AMJAD.N |
| 13 | 14043 | ARCHITHA T |
| 14 | 14067 | BHUVI T |
| 15 | 13932 | DEVADEVAN P PRAVEEN |
| 16 | 14049 | DEVANJALI P |
| 17 | 14348 | FATHIMA SHAMNAD |
| 18 | 13970 | GANGA SATHEESH |
| 19 | 14053 | HANNA FATHIMA |
| 20 | 14054 | KARTHIK VIPIN |
| 21 | 14061 | KARTHIKA KANNAN |
| 22 | 14034 | KASINATH S |
| 23 | 14449 | MADEENA MUJEEB |
| 24 | 14445 | MALAVIKA.M |
| 25 | 14487 | MAMUNI KISKU |
| 26 | 14033 | MUHAMMED AFLAH B |
| 27 | 14099 | MUHAMMED SINAN S |
| 28 | 14088 | NIKITHA BIJUKUMAR |
| 29 | 13994 | PARVATHY R |
| 30 | 14459 | RIZWAN A S |
| 31 | 14036 | SAYANTH VIJAY |
| 32 | 14453 | SOWBAN P N |
| 33 | 14002 | SREENU S |
| 34 | 14417 | SULTHANA S SUNIL |
| 35 | 14041 | SWETHA B |
| 36 | 14465 | THANMAYA LIJU |
| 37 | 14018 | THEERTHA P B |
പ്രവർത്തനങ്ങൾ
പ്രീലിമിനറി ക്യാമ്പ്
സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സലൂജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കായംകുളം ഉപജില്ല മാസ്റ്റർ ട്രൈനർ ശ്രീ വിഷ്ണു സാറാണ് ക്യാമ്പ് നയിച്ചത്.തുടക്കത്തിലേ ഗ്രൂപ്പിംഗ് പ്രവർത്തനങ്ങൾ കുട്ടികളിൽ ആകർഷണീയത ഉളവാക്കുകയും പുതുമ നിറഞ്ഞതാവുകയും ചെയ്തു.തുടർന്ന് ക്യാമ്പിന്റെ മോഡ്യൂൾ പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. കുട്ടികളിൽ മത്സരബുദ്ധിയും താൽപര്യവും ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു. തുടർന്ന് സ്കൂളിലെ എൽകെ മിസ്ട്രസ് ആയ മുബീന ടീച്ചറും ക്യാമ്പ് സെഷൻ കൈകാര്യം ചെയ്തു ചെയ്തു .ഗ്രൂപ്പിംഗ്, ഗ്രൂപ്പ് ചർച്ചകൾ, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്‌സ് തുടങ്ങിയ ക്യാമ്പിന്റെ എല്ലാ സെഷനുകളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് ക്യാമ്പ് വേറിട്ടൊരനുഭവമായി മാറി. ലിറ്റിൽ കൈറ്റ്സിനോടുള്ള താല്പര്യം കുട്ടികളിൽ വർധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളായിരുന്നു നടത്തപ്പെട്ടത്. കുട്ടികളെ ഗ്രൂപ്പായി തിരിച്ചു വിവിധ മത്സരങ്ങൾ നടത്തി.മൂന്നരയ്ക്ക് ക്യാമ്പ് സമാപിച്ചു.ശേഷം രക്ഷാകർത്താക്കൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ ക്ലാസ് വിഷ്ണു സാറിൻ്റെ നേതിർത്വത്തിൽ നടത്തി.
-
PreCamp
ക്യാമറ പരിശീലനം നടത്തി
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ LK 25-28 ബാച്ചിലെ കുട്ടികൾക്ക് ക്യാമറ പരിശീലനം നൽകി..2026 ജനുവരി 1 നാണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്.വിവിധ മോഡുകളിലും ഷോട്ടുകളിലും ചിത്രങ്ങൾ പകർത്താനും, വീഡിയോ ഷൂട്ട് ചെയ്യാനും ഓരോ കുട്ടിക്കും അവസരം നൽകി.