ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ഗണിത ക്ലബ്
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട് ഗണിത മിഠായി എന്ന പേരിൽ ഒരു പ്രവർത്തനം നടത്തി വരികയാണ്. ഗണിതപഠനത്തിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകാനും ഗണിത പഠനം ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളും ഗണിത ക്ലബ്ബിലെ അഭിമുഖത്തിൽ നടത്തിവരുന്നു. സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ഓവറോൾ സെക്കൻഡ് സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു..
സോഷ്യൽ സയൻസ് ക്ലബ്
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഹെൽത്ത് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും ഒരുമിച്ചു 6,7ക്ലാസ്സിലെ selected ആയ കുട്ടികളെ കണ്ടെത്തി സൂംബ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൽ സ്പെഷ്യൽ അസംബ്ലിയിൽ ഈ കുട്ടികളുടെ നേതൃത്വം ത്തിൽ സൂംബ ഡെമോ അവതരിപ്പിക്കുകയും ചെയ്തു.
അതിനു ശേഷം ഈ കുട്ടികളുടെ മേൽനോട്ടത്തിൽ അന്നേ ദിവസം തന്നെ പല സമയങ്ങളിൽ ആയി സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ട് സൂംബ നൃത്തം അവതരിപ്പിച്ചു. കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരി മുറുക്കം പിരിമുറുക്കം ഇല്ലാതാക്കാൻ അതിലൂടെ കഴിഞ്ഞു