ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 | 2026-27 |
ജൂൺ 2025
പ്രവേശനോത്സവം
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗവൺമെന്റ് യുപിഎസ് ആനത്തലവട്ടം സ്കൂളിൽ ബഹുമാനപ്പെട്ട ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ വാഹിദ് നിർവഹിച്ചു.
പരിസ്ഥിതി ദിനാചരണം
Beat plastic pollution പരിപാടിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ചിറയിൻകീഴ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി.
വായന വാരാചരണം
വായനാദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.അക്ഷരവൃക്ഷം കുട്ടികൾ നിർമ്മിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ നിർമ്മാണം,കയ്യെഴുത്ത് മത്സരം,ഉപന്യാസ രചന,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
സ്കൂളിലെ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
അതോടൊപ്പം സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം സുമ്പ ഡാൻസ്പ രിശീലനം ആരംഭിച്ചു.
ജൂലൈ 2025
ചങ്ങാതിക്ക് ഒരു തൈ പദ്ധതി
കുട്ടികൾ അവരവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ പരസ്പരം ചങ്ങാതിക്ക് കൈമാറി പുതിയ പദ്ധതിക്ക് തുടക്കമിട്ടു.
പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ്
ചിറയിൻകീഴ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ കുട്ടികൾക്ക് വേണ്ടി പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകി.
ബഷീർ ദിനാചരണം
ജൂലൈ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അസംബ്ലിയിൽ ബഷീർ കഥകളിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ ചർച്ച ചെയ്യൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പ്രീപ്രൈമറി കെട്ടിടത്തിന് തറക്കല്ലിടൽ
സ്കൂളിലെ പുതിയ പ്രീ പ്രൈമറി കെട്ടിടത്തിന്റെ തറക്കല്ലിടാൻ ബഹുമാനപ്പെട്ട എംഎൽഎ വി. ശശി നിർവഹിച്ചു.
ഓഗസ്റ്റ് 2025
സുരക്ഷാ ബോധവൽക്കരണ ക്ലാസ്
ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂട്ടീവ് കുട്ടികൾക്ക് വേണ്ടി സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഹിരോഷിമ ദിനാചരണം
ഹിരോഷിമ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ യുദ്ധവിരുദ്ധ പ്രഭാഷണവും പോസ്റ്റർ നിർമ്മാണവും നടത്തി. കുട്ടികൾ സുടൊക്കോ കൊക്കുകളെ ഉണ്ടാക്കി പ്രദർശിപ്പിച്ചു.
കയർ സൊസൈറ്റിലേക്ക് പഠനയാത്ര
ആനവട്ടം സ്കൂളിന് സമീപത്തുള്ള കയർ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി പഠനയാത്ര സംഘടിപ്പിച്ചു കയർ നിർമ്മാണവുമായി ബന്ധപ്പെട്ട കുട്ടികൾ പ്രോജക്ട് തയ്യാറാക്കി.
കാർഷിക ദിനാഘോഷം
കാർഷിക ദിനത്തിന്റെ പഞ്ചായത്ത് തല പരിപാടി ഗവൺമെന്റ് എൽ പി എസ് ആര്യ വിലാസം സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്നും യുപിതലത്തിൽ പ്രോജക്ട് അവതരണം നടത്തി മികച്ച സ്ഥാനങ്ങൾ നേടി. കൃഷിവകുപ്പ് നടപ്പിലാക്കിയ കൃഷി ശാസ്ത്ര വിജ്ഞാനമേളയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത സമ്മാനങ്ങൾ കരസ്ഥമാക്കി.
ഓണാഘോഷം 2025
ഓഗസ്റ്റ് 26ന് സ്കൂളിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, ഓണക്കളികൾ,ഓണസദ്യ എന്നിവ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിപുലമായി നടത്തി.
സെപ്റ്റംബർ 2025
ബോധവൽക്കരണ ക്ലാസ്
ചിറയിൻകീഴ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ റാബിസ് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
വർണ്ണ കൂടാരം ഉദ്ഘാടനം
പ്രീ പ്രൈമറി കുട്ടികളുടെ വർണ്ണ കൂടാരം ഉദ്ഘാടനം സെപ്റ്റംബർ 27ന് ബഹുമാനപ്പെട്ട എംഎൽഎ വി ശശി നിർവഹിച്ചു.പ്രമാണം:42363-varnakoodaram.jpg
ഒക്ടോബർ 2025
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഗാന്ധി ഗാനങ്ങളും ഗാന്ധിജിയുടെ കുറിപ്പുകളും അവതരിപ്പിച്ചു. ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
നവംബർ 2025
ശിശുദിന ആചരണം
ശിശുദിനത്തിന് കുട്ടികൾ ചാച്ചാജിയുടെ വസ്ത്രധാരണം അനുകരിച്ചും ചാച്ചാജിയെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തും അവരുടെ ദിനം ആഘോഷിച്ചു.
ഭക്ഷ്യമേള
പൊടിഞ്ഞ പടം പപ്പടം എന്ന പേര് നൽകിയ ഭക്ഷ്യമേളയിൽ എല്ലാ ക്ലാസിലെ കുട്ടികൾ അവരവരുടെ വിഭവങ്ങൾ നിരത്തി. ആവിയിൽ വേവിച്ച,ചുട്ടെടുത്തവ,പൊരിച്ചെടുത്ത്, പഴവർഗങ്ങൾ,നാടൻ പലഹാരങ്ങൾ ഇങ്ങനെ വിവിധയിനം ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി.
വിത്തും വിദ്യയും പദ്ധതി
കൃഷിഭവന്റെ വിത്ത് വിദ്യയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ടിഷ്യൂ കൾച്ചർ വാഴക്കളും വളങ്ങളും വിതരണം ചെയ്തു.
ഡിസംബർ 2025
ബോധവൽക്കരണ ക്ലാസ് -ആയുഷ്മിഷൻ
ആയുഷ്മിഷൻ കേരള പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സമീകൃത ആഹാരങ്ങൾ, വ്യക്തി ശുചിത്വം,സ്കൂൾ പരിസര ശുചിത്വം,ഔഷധസസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി.
ക്രിസ്മസ് ആഘോഷം 2025
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 23ന് സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മിച്ചും ക്രിസ്മസ് കരോൾ സംഘടിപ്പിച്ചും കുട്ടികൾ ആഘോഷിച്ചു. വാർഡ് മെമ്പർ വത്സലകുമാർ കുട്ടികൾക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നൽകി.
ജനുവരി 2026
ചീര കൃഷി
വിത്തും വിദ്യയും പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിൽ നിന്നും കുട്ടികൾക്ക് ചീര തൈകൾ നൽകി. പഞ്ചായത്തിലെ ഹരിതസേനയുടെ സഹായത്തോടെ കുട്ടികൾ ചീര കൃഷി മനോഹരമായി ആരംഭിച്ചു.
സ്നേഹം പദ്ധതി
വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്നേഹം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വിവിധ നിർദ്ദേശങ്ങൾ നൽകി.അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് കുട്ടികളെ മികച്ച മാനസികാരോഗ്യമുള്ള പൗരന്മാരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
രക്തസാക്ഷി ദിനാചരണം
രക്തസാക്ഷി ദിനത്തിൽ ഗാന്ധി പ്രതിമയിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
ഫെബ്രുവരി 2026
സ്കൂൾ പഠന വിനോദയാത്ര
ഫെബ്രുവരി 14ന് സ്കൂളിൽ നിന്നും തെന്മല എക്കോ ടൂറിസം പാർക്കിലേക്ക് പഠന വിനോദയാത്ര നടത്തി. മികച്ച യാത്ര വിവരണങ്ങൾക്ക് സമ്മാനങ്ങൾ നൽകി.
ചീര വിളവെടുപ്പ്
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചീര കൃഷി കുട്ടികൾ വിളവെടുപ്പ് നടത്തി.
മാർച്ച് 2026
സ്കൂൾ വാർഷികം -ജ്വലനം 2026
പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം
മാർച്ച് 7,8 തീയതികളിൽ സ്കൂൾ വാർഷികം നടത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ മികച്ച പരിപാടികൾ അവതരിപ്പിച്ചു. ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്തു. വിവിധ ക്യാഷ് അവാർഡുകളും നൽകി.
എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു എംഎൽഎ വി.ശശി നിർവഹിച്ചു.