ജൂൺ 2026

പ്രവേശനോത്സവം

ആനത്തലവട്ടം ഗവൺമെന്റ് യുപി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവ ചടങ്ങുകൾ വളരെ മനോഹരമായി നടന്നു. രാവിലെ 10 മണിക്ക് വാർഡ് മെമ്പർ വത്സലകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി അരുമ വിജയൻ സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ, മുൻ പ്രധാന അധ്യാപിക ശ്രീമതി ശ്രീലത എന്നിവർ ആശംസകൾ അർപ്പിച്ചു. അക്ഷര ലോകത്തേക്ക് ചുവട് വച്ച കുരുന്നുകൾക്ക് പുതിയ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ബഹു വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ അവർകളുടെ ആശംസകൾ പങ്കുവെച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർ സുരക്ഷാപ്രതിജ്ഞ എടുത്തു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ അഞ്ചിന് പ്രത്യേക അസംബ്ലിയോട് കൂടി ആരംഭിച്ചു. കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനാധ്യാപികയും കുട്ടികളും മറ്റ് അധ്യാപകരും ചേർന്ന് കൃഷിഭവനിൽ നിന്നും നൽകിയ വൃക്ഷത്തൈ നട്ടു. മുൻ പ്രധാന അധ്യാപിക മറ്റ് ഫലവൃക്ഷത്തൈകൾ സ്കൂളിലേക്ക് നൽകി.

 
Environment day

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പ്രസംഗ മത്സരം, പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി പ്രത്യേക ക്ലാസുകൾ നൽകി.