ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4/ഗ്രാന്റ് ഫിനാലേ
കൈറ്റ് ഹരിതവിദ്യാലയം 4.0 - അവാർഡ് ദാനം
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ 2026 ഫെബ്രുവരി 28 ന് നടന്നു. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.
തിരുവനന്തപുരം നേമത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. IAS അദ്ധ്യക്ഷം വഹിച്ചു. എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് സ്വാഗതം പറയുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൈറ്റ് വിക്ടേഴ്സ് ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ്കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.
വിജയികൾക്ക്, അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഐ.സി.ടി. ഉപകരണങ്ങൾ സമ്മാനമായി നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു.[1]
വിജയികൾ
പ്രൈമറി വിഭാഗം
| ക്രമനമ്പർ | വിദ്യാലയം | ജില്ല | സ്ഥാനം | അവാർഡ്ദാനം-ചിത്രം | ||
|---|---|---|---|---|---|---|
| 1 | 42653 | ഗവ യു പി എസ് വിതുര | TVM | Rank 1 | ||
| 2 | 12312 | ജിഎൽപിഎസ് നീലേശ്വരം | KGD | Rank 2 | ||
| 3 | 19676 | എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ | MLP | Rank 3 | ||
| 4 | 21253 | ഗവ. യു.പി.എസ് പുതിയങ്കം | PKD | Special Jury Mention | ||
| 5 | 27232 | ഗവ. എൽ പി എസ് വളയൻചിറങ്ങര | EKM | Special Jury Mention | ||
| 6 | 45251 | ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം | KTM | Finalist | ||
| 7 | 48513 | ജി.എൽ.പി.എസ് കരുവാരകുണ്ട് | MLP | Finalist | ||
| 8 | 41508 | ഗവ.എൽ.പി.സ്കൂൾ ഇരവിപുരം | KLM | Finalist | ||
| 9 | 48243 | ജി.യു.പി.എസ്. മൂർക്കനാട് | MLP | Finalist | ||
സെക്കണ്ടറി വിഭാഗം
| ക്രമനമ്പർ | വിദ്യാലയം | ജില്ല | സ്ഥാനം | അവാർഡ്ദാനം-ചിത്രം | ||
|---|---|---|---|---|---|---|
| 1 | 21081 | ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി | PKD | Rank 1 | ||
| 2 | 13062 | എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി | KNR | Rank 2 | ||
| 3 | 14028 | Rajeev Gandhi Memorial H S S Mokeri | KNR | Rank 3 | ||
| 4 | 18125 | എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ | MLP | Special Jury Mention | ||
| 5 | 12044 | G H S S Chayoth | KGD | Special Jury Mention | ||
| 6 | 30006 | എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ | IDK | Finalist | ||
| 7 | 15088 | G H S Kurumbala | WYD | Finalist | ||
| 8 | 22052 | S H C G H S S Thrissur | TSR | Finalist | ||
| 9 | 34024 | Govt. Girl's H S S Cherthala | ALP | Finalist | ||
| 10 | 48570 | ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ | MLP | Special Award | ||

















































