ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് മുണ്ടക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 7 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('==സ്കൂൾ കെട്ടിടോദ്ഘാടനം== നവീകരിച്ച മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കെട്ടിടോദ്ഘാടനം

നവീകരിച്ച മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 29.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂൾ കെട്ടിടവും അനുബന്ധ പദ്ധതികളും പൂർത്തീകരിച്ചത്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ വി ജാഫർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി കെ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം സിന്ധു, ഗ്രാമപഞ്ചായത്ത് അംഗം എം എം പ്രസാദ്, ഫ്ലവേഴ്സ് ടോപ് സിംഗർ ഋതുരാജ്, വി എസ് ജിതേഷ്, എം സത്യനാഥൻ, എം പുഷ്പാകരൻ, പ്രധാനാധ്യാപിക ആഗ്നസ് മിൽഡ ലോപസ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.[1]

  1. 340326