എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി//കലാ, കായിക, ശാസ്ത്രമേളകൾ
വിദ്യാർത്ഥികളുടെ കലാരംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ സ്കൂൾ തല മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച നിലവാരം പുലർത്തുന്നവരെ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.മലപ്പുറം ഉപജില്ലയിൽ നിന്ന് മങ്കട ഉപജില്ല വേർപെട്ടതുമുതൽക്കിങ്ങോട്ട് നടത്തപ്പെട്ട 18 അറബിക് കലാമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൂൾ ഇരട്ടക്കിരീടം സ്വന്തമാക്കിവരുന്നു. സബ്ജില്ലാ മേളയിൽ മാത്രമല്ല ജില്ലാ മേളയിലും ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണെന്ന് അംഗീകാരങ്ങൾ സാക്ഷ്യം പറയും.
കായിക മികവുകൾ
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് സ്കൂളിലെ കായിക അധ്യാപകൻ റാഫി സാറിന്റെ നേതൃത്വത്തിൽ വിവിധയിനങ്ങളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ വിഭാഗത്തിൽ സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്. നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ജേതാക്കൾ
കൊൽക്കത്തയിൽ വെച്ച് നടന്ന നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കേരള സ്റ്റേറ്റ് ടീം അംഗങ്ങളായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമുറിയിലെ വിദ്യാർത്ഥികളായ മുഹമ്മദ് അമീൻ മുഹമ്മദ് നിഹാൽ എന്നിവർ പങ്കെടുത്തു ജേതാക്കൾ ആയി
മലപ്പുറം ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി
പന്തല്ലൂർ PHSS സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും, ജൂനിയർ, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.
സബ്ജില്ല സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി
ഫസ്ഫരി കാമ്പസിൽ നടന്ന മങ്കട സബ്ജില്ല സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൂളിലെ വിദ്യാർത്ഥികൾ സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, സീനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.