എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി//ദിനാചരണങ്ങൾ
ദൃശ്യരൂപം
ജനുവരി 9 – സുന്ദർലാൽ ബഹുഗുണയുടെ ജന്മദിനം
1927 ജനുവരി 9-ന് ജനിച്ച സുന്ദർലാൽ ബഹുഗുണ ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ മുഖ്യനായകനുമായിരുന്നു. വനനശീകരണത്തിനെതിരെ മരങ്ങളെ കെട്ടിപ്പിടിച്ച് നടത്തിയ അഹിംസാപരമായ സമരങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് ലോകശ്രദ്ധ നേടിക്കൊടുത്ത വ്യക്തിത്വമാണ് അദ്ദേഹം.
– പ്രകൃതിയെ സംരക്ഷിക്കൂ, ഭാവിയെ സംരക്ഷിക്കൂ –


ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 2
ഈ ദിനത്തോടനുബന്ധിച്ച് FOHSS ലെ വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള കുളങ്ങളും നെൽവയലുകളും സന്ദർശിച്ചു....


