വർഗ്ഗം:അധ്യാപനം
ദൃശ്യരൂപം
അധ്യാപനം
അന്ന്
ആ തറയിൽ നിന്ന് തറയും പറയും പഠിച്ച് അക്ഷരപ്പൂക്കളെ
മടിയിൽ പാത്തു വെച്ച്
മടങ്ങുമ്പോൾ ഓർത്തിരുന്നില്ലല്ലോ ഒട്ടും
ഇന്ന്
ഈ കണ്ണിമാങ്ങകളുടെ മുന്നിൽ വന്ന്, അന്നു ഞാൻ കൊണ്ടുപോന്ന ഇലഞ്ഞിപ്പൂക്കളെ ഇത്രമേൽ മധുരമോടെ, നീട്ടിയ കൈക്കുടന്നകളിലേക്ക് വിതറിയിടാനാവുമെന്ന്..!!
ഇപ്പോഴീ തറയിൽ ചവിട്ടി നിൽക്കുമ്പോൾ മനസ്സിലൊരു പറ വടിയ്ക്കാതെ കവിയുകയാണ്.....!
"അധ്യാപനം" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.