വർഗ്ഗം:അധ്യാപനം
ദൃശ്യരൂപം
അധ്യാപനം
അന്ന്
ആ തറയിൽ നിന്ന്
തറയും പറയും പഠിച്ച്
അക്ഷരപ്പൂക്കളെ
മടിയിൽ പാത്തു വെച്ച്
മടങ്ങുമ്പോൾ
ഓർത്തിരുന്നില്ലല്ലോ ഒട്ടും
ഇന്ന്
ഈ കണ്ണിമാങ്ങകളുടെ
മുന്നിൽ വന്ന്,
അന്നു ഞാൻ
കൊണ്ടുപോന്ന
ഇലഞ്ഞിപ്പൂക്കളെ
ഇത്രമേൽ മധുരമോടെ,
നീട്ടിയ
കൈക്കുടന്നകളിലേക്ക്
വിതറിയിടാനാവുമെന്ന്..!!
ഇപ്പോഴീ തറയിൽ
ചവിട്ടി നിൽക്കുമ്പോൾ
മനസ്സിലൊരു പറ
വടിയ്ക്കാതെ കവിയുകയാണ്.....!
"അധ്യാപനം" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.