എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 20034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20034 |
| യൂണിറ്റ് നമ്പർ | LK/2018/20034 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആതിര പി ജി |
| അവസാനം തിരുത്തിയത് | |
| 19-01-2026 | Lkkattukulam |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17-09-2025ന് നടന്നു.ചെർപ്പുളശ്ശേരി ഉപജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.കെ. അബ്ദുൾ ലത്തീഫ് ക്ലാസ് നയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ശങ്കരനാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രവർത്തനക്രമം, തുടങ്ങിയവ ക്യാമ്പിൽ വിശദീകരിച്ചു.അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ രസകരമായ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്നു.ക്യാമ്പിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗം നടന്നു.
ക്യാമറ ട്രെയിനിങ്
ലിറ്റിൽ കൈ 2023 26 ബാച്ചിന്റെ ക്യാമറ പരിശീലനം വിദ്യാലയത്തിൽ നടന്നു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മാനസ് മാഷുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. DSLR ക്യാമറ ഉപയോഗിച്ച് ഫോട്ടോസ് വീഡിയോ എന്നിവ എടുക്കുന്നതിൽ കുട്ടികൾ വിദഗ്ധ പരിശീലനം നേടി. വിവിധ തരം ക്യാമറ ഷോട്ടുകൾ ആംഗിൾ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.
ഫീൽഡ് വിസിറ്റ്
ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി 2025 - 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെർപ്പുളശ്ശേരി സിറ്റി ചാനൽ മലബാർ ന്യൂസ് ഓഫീസ് സന്ദർശിച്ചു. വാർത്ത തയ്യാറാക്കുന്നതിന്റെ വിവിധ വശങ്ങൾ നേരിട്ടറിയാനും മനസ്സിലാക്കാനും ആണ് ചാനൽ സന്ദർശിച്ചത്. സാങ്കേതികവശങ്ങളും കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. വാർത്ത തയ്യാറാക്കൽ, അവതരണം, എഡിറ്റിംഗ്,ക്യാമറ തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ സന്ദർശനം സഹായിച്ചു. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ ആഴ്ചയും ഷോർട്ട് ന്യൂസ് തയ്യാറാക്കുന്നുണ്ട്.ഇതിൽ കൂടുതൽ പരിജ്ഞാനം നേടുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. ന്യൂസ് എഡിറ്റർ പ്രദീപ്, ന്യൂസ് കറസ്പോണ്ടന്റ് അനസ് മാവുണ്ടരി, കാവ്യ, മിഥുൻ, സജില രജിത, തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി.
സെൽഫി കോർണർ ഒരുക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരുക്കിയ സെൽഫി കോർണർ ശ്രദ്ധേയമായി. Smile&Snap എന്നു പേരിട്ട സെൽഫി കോർണറിൽ എടുക്കുന്ന ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ക്യു ആർ കോഡ് ഒരുക്കിയിരുന്നു. മികച്ച ക്യാപ്ഷനോടുകൂടി അപ്‌ലോഡ് ചെയ്യുന്ന ഒരു ചിത്രത്തിന് സമ്മാനവും ഏർപ്പെടുത്തി.