എൻ എസ് എസ് എച്ച് എസ് ഈര
എൻ എസ് എസ് എച്ച് എസ് ഈര | |
---|---|
വിലാസം | |
ഈര ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 46040 |
ചരിത്രം
എന്‍ .എസ്സ്.എസ്സ് ഹൈസ്ക്കൂല്‍ .ഈര
എഡി 1953 ല്‍ 25 കുട്ടികളുമായി തെക്കീരയില്‍ പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം
ആരംഭിച്ചത് .ദേവീ വിലാസം എ൯ എസ്സ് യു.പി.സ്ക്കൂല്‍ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള് പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം 10 കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും ആലപ്പുഴ ജില്ല രൂപീക്റതമാകുന്നതു വരെ ഈര ഉള് പെടുന്ന നീലംപേരൂര്‍ വില്ലേജ് മുഴുവ൯ കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.
2009 മാര്‍ച്ചില്‍ എസ്സ്.എസ്സ.എല്‍.സി പരീക്ഷയില്‍ 100% വിജയം കൈവരിച്ചു .
5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിച്ചു
വരുന്നു.2009 മാര്‍ച്ചില്‍ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ പാസായി.ഇപ്പോള് ഈ സ്ക്കൂളില്‍ വിവിധ ക്ലാസ്സുകളിലായി 334 കുട്ടികളും 17 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==എന്‍. എസ്സ്. എസ്സ്
എന്‍ എസ് എസ് ഹെെസ്കൂള്‍ ഈര പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം -2017-2018 സ്കുുള്‍തല റിപ്പോര്‍ട്ട്
ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുന്‍പ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികള്‍ തനിയെ തയ്യാറാക്കിയ പേപ്പര്‍ - ക്യാരി ബാഗില്‍ പ്ലാസ്റ്റിക്കുകള്‍ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നില്‍ നിക്ഷേപിച്ചു.റീഫില്‍ തീര്‍ന്ന പേനകള്‍ നിക്ഷേപിക്കാന്‍ കുട്ടികള്‍ തനിയെ ഒരു പെന്‍ബിന്‍ ഉണ്ടാക്കി.അതില്‍ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ് ട്രസ്. ശ്രീമതി എ.പത്മജ ടീച്ചര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങള്‍ , പഞ്ചായത്ത് പ്രതിനിധികള്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവര്‍ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാര്‍ യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇ.ജി.നാരായണ കുറുപ്പ്, രമാദേവി, ഇന്ദിരാദേവി, നിര്‍മ്മല കുമാരി, വി.ജ്യോതി.വത്സലകുമാരി.രമാദേവി,കൃഷ്മകുമാര്‍.,എ.പത്മജ
വഴികാട്ടി
വഴികാട്ടി
{{#multimaps: 9.4021, 76.4606 | width=800px | zoom=16 }}
കേട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ ഔട്ട്പോസ്റ്റ് ജംഗ്ഷനില്‍ നിന്നും കാവാലം റൂട്ടില്‍ 5 കി. മീ അകലെയായി സ്ഥിതി ചെയ്യുന്നു
"
|---
|} |} <