ഉള്ളടക്കത്തിലേക്ക് പോവുക

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 25 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ)
കുട്ടികളും കൃഷിയും:
ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ

"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം കോട്ടക്കൽ: നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി മുഹമ്മദാലിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, ആരോഗ്യം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ നുസൈബ അൻവർ, ടി.പി കബീർ, കെ.പി ഗോപിനാഥൻ,എൻ.എസ്.എസ് കോർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ  പങ്കെടുത്തു.

"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം
കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.
കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.
ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം

കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.

കോട്ടക്കൽ:പുതു തലമുറയിലേക്ക് സാഹിത്യത്തിന്റെ അനുഭവമൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് (കെ.എൽ. എഫ് ) തുടക്കമായി.

എഴുത്തുകാരനും

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു.

15,16,17,18 തിയതികളായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ സാഹിത്യ സായാഹ്നത്തിൽ ആയുർവേദത്തിലെ രസതന്ത്രം -ഡോ: മുരളി,ഗിരിജ. ഗ്രന്ഥാലോകവും നാടകവും -പത്മനാഭൻ മാഷ്, കോട്ടക്കൽ മുരളി', പെണ്ണരങ്ങ്-അഥീന മഹിൻ, രമ പരപ്പിൽ കുട്ടികളുമായി സംവദിക്കും. കുട്ടികളിൽ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനയി പുസ്തകോത്സവും, കഥപറച്ചിൽ, ശിൽപശാലകൾ, തുടങ്ങി വിവിധ സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. രക്ഷിതാകൾക്കായി തൽസമയ രചനാ മത്സരങ്ങളും നടക്കും. ചടങ്ങിൽ സ്കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂടി എച്ച്.എം കെ സുധ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി കെ ജൗഹർ, പ്രദീപ് വാഴങ്കര, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിനോയ് മാത്യു,,പി.എം സുഭദ്ര എന്നിവർ സംബന്ധിച്ചു.വി റൈഹാനത്ത്, യു വാണി, എം.പി ദേവി. എൻ,എസ്,എസ് വളണ്ടിയർമാർ നേതൃത്വം നൽകി.