ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/ഹരിതവിദ്യാലയം സീസൺ – 4

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 23 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹരിതവിദ്യാലയം സീസൺ 4 – ഒരു അഭിമാന നേട്ടം

ഹരിതവിദ്യാലയം സീസൺ 4 ലേക്ക് നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സന്തോഷ വാർത്ത അറിയിക്കുന്നു. സംസ്ഥാനത്തെ 800 ലധികം സ്കൂളുകൾ അപേക്ഷ സമർപ്പിച്ചതിൽ നിന്നും ആദ്യ ഘട്ടത്തിൽ 85 സ്കൂളുകളെയാണ് തെരഞ്ഞെടുത്തത്.

ചിറ്റൂർ ഉപജില്ലയിലെ ഏക വിദ്യാലയം

തിരഞ്ഞെടുക്കപ്പെട്ട 85 സ്കൂളുകളിൽ ചിറ്റൂർ ഉപജില്ലയിൽ നിന്നുള്ള ഏക വിദ്യാലയം ജി.വി.എൽ.പി സ്കൂളാണ് എന്നത് നമ്മുടെ വിദ്യാലയത്തിന് അഭിമാനാർഹമായ നേട്ടമാണ്.

രണ്ടാം ഘട്ടത്തിനുള്ള വീഡിയോ ചിത്രീകരണം

ഹരിതവിദ്യാലയം സീസൺ 4 ന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള വീഡിയോ തയ്യാറാക്കുന്നതിനുള്ള ചിത്രീകരണം ഡിസംബർ 4, 5 തീയതികളിലായി നടന്നു. വിദ്യാലയത്തിൽ നടത്തി വരുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും ഈ വീഡിയോ ചിത്രീകരണത്തിൽ ഉൾപ്പെടുത്തി. കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ പ്രത്യേകമായി ദൃശ്യവൽക്കരിക്കപ്പെട്ടു. കുട്ടികളും അധ്യാപകരും തുഞ്ചൻമഠം, കൈത്തറി ഗ്രാമമായ ദേവാങ്കപുരം, കേരളത്തിലെ ഏക പാട്ട് ഗ്രാമമായ വാൽമുട്ടി, കൃഷിയിടങ്ങൾ എന്നിവ സന്ദർശിച്ചു. ഫീൽഡ് ട്രിപ്പിനിടയിൽ കുട്ടികൾ മനസിലാക്കിയ കാര്യങ്ങൾ അവതരിപ്പിച്ചും പുതിയ അറിവുകൾ നേടിയും മികച്ച പഠനാനുഭവം ഒരുക്കാൻ കഴിഞ്ഞു.

ചിത്രീകരണ നേതൃത്വം

ഹരിതവിദ്യാലയം സീസൺ 4 നുവേണ്ടിയുള്ള മുഴുവൻ വീഡിയോ ചിത്രീകരണവും ക്യാമറമാൻ പ്രഭുവിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി.