ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/അക്ഷരപ്പുര
അക്ഷരപ്പുര

കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയത്തിൽ ഒരുക്കിയ സജീവ വായനശാലയാണ് അക്ഷരപ്പുര. ഓരോ കുട്ടിക്കും തൻ്റെ ഇഷ്ടാനുസൃതം പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും വായിക്കാനുമുള്ള ഒരു സൗഹൃദാന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ലക്ഷ്യം
- കുട്ടികളിൽ വായനശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു.
- വായിച്ച പുസ്തകത്തിൻ്റെ ആസ്വാദനം തയ്യാറാക്കുന്നത് വഴി എഴുതാനുള്ള അവസരം സാധ്യമാകുന്നു.
- പാഠപുസ്തകത്തിനപ്പുറം ഒരുപാട് അറിവ് നേടാനുള്ള ഒരു വേദി ലഭിക്കുന്നു.
- കുട്ടികൾ ഒരുമിച്ചുള്ള വായനാശീലം സഹവർത്തിത പഠനത്തിൻ്റെ മൂല്യത്തെ എടുത്തു കാണിക്കുന്നു.
പ്രവർത്തനം

ഓരോ ക്ലാസിലെയും കുട്ടികൾക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും വയിക്കാനും ഉള്ള ഒരു അവസരമാണ് അക്ഷരപ്പുരയുടെ പ്രഥമ ലക്ഷ്യം. ഒഴിവു സമയങ്ങളിൽ കുട്ടികൾ വായനക്കായി കുറച്ച് സമയം മാറ്റിവയ്ക്കാറുണ്ട്. പ്രധാനമായും മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങളാണ് അക്ഷരപ്പുര എന്ന ഞങ്ങളുടെ വായനശാലയിൽ കരുതിയിരിക്കുന്നത്. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനം എഴുതി പ്രഭാത അസംബ്ലിയിൽ വായിക്കാറുണ്ട്. ചെറുകഥകൾ, നോവൽ ചിത്രകഥ, കവിത, പൊതുവിജ്ഞാന ചോദ്യങ്ങൾ, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്രം തുടങ്ങിയ വൈവിധ്യങ്ങളായ ഒരു പുസ്തക കലവറയാണ് ഞങ്ങളുടെ അക്ഷരപ്പുര.
സവിശേഷത
എല്ലാ കുട്ടികൾക്കും വായിക്കാനുള്ള അവസരം വിദ്യാലയത്തിൽ ഒരുക്കുന്നത് വഴി അവരുടെ വായനശീലം വർദ്ധിക്കുന്നു. വിജ്ഞാനപ്രദമായ പുസ്തകങ്ങൾ വായിക്കുന്നത് മൂലം കുട്ടികൾക്ക് മത്സര പരീക്ഷകളിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നു. മൊബൈൽ ഫോണിൻ്റെ ഉപയോഗത്തിൽ നിന്നും ഒരു പരിധി വരെ കുട്ടികളെ പിന്തിരിപ്പിക്കാൻ വായനശീലം വളർത്തുന്നത് ഉചിതമായിരിക്കും. കുട്ടികൾക്ക് നിരവധി പുസ്തകങ്ങൾ പരിചയപ്പെടാനും സാധിക്കുന്നു.