ഗവ. എച്ച്. എസ്. തച്ചങ്ങാട്/ജൂനിയർ റെഡ് ക്രോസ്/2025-26
| Home | 2025-26 |
സ്കാഫിങ് സെറിമണി
GHS തച്ചങ്ങാട് സ്കൂളിലെ JRC യൂണിറ്റിലെ A level Cadets ന്റെ investiture ceremony ബഹുമാന്യനായ ബേക്കൽ SI ശ്രീ. സവ്യസാചിയുടെ നേതൃത്വത്തിൽ സെപ്തംബർ 11 രാവിലെ 10.30 നു നടന്നു. SI സവ്യസാചി സർ JRC കേഡറ്റിനു തേന്മാവ് നൽകി കൊണ്ട് 'മുറ്റത്തൊരു തേന്മാവ് ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.
JRC സെമിനാർ
ജെ ആർ സി കേഡറ്റുകൾ ആയ A ലെവൽ B ലെവൽ കുട്ടികൾക്കായി ഏകദിന സെമിനാർ നവംബർ 14ന് വെള്ളിയാഴ്ച ജി എച്ച് എസ് പാക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. അതിൽ ജൂനിയർ റെഡ് ക്രോസ് ചരിത്രവും പ്രവർത്തന മേഖല എന്നിവ സംബന്ധിച്ചുള്ള ക്ലാസ് അനിൽ സാറും ഫസ്റ്റ് എയ്ഡ് റോഡ് സേഫ്റ്റി എന്നിവയെ കുറിച്ചുള്ള ക്ലാസ് സി വരുൺ( certified trainer) സാറും ക്ലാസുകൾ കൈകാര്യം ചെയ്തു.
🌳മുറ്റത്തൊരു തേൻമാവ് 🌳
SI സവ്യസാചി സർ JRC കേഡറ്റിന് നൽകി കൊണ്ട് 'മുറ്റത്തൊരു തേൻമാവ്' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.
JRC അല്പം ശ്രദ്ധ അല്പം കരുതൽ പദ്ധതി ഉദ്ഘാടനം
തച്ചങ്ങാട് സ്കൂളിലെ 1500 ഓളം വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും വിധം, JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിപുലീകരിച്ച ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ഉദ്ഘാടനം HM നിർവ്വഹിച്ചു
ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ്
ജി എ ച്ച് എസ് തച്ചങ്ങാട് സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ് ജെആർ സി കാഡറ്റുകൾ നൽകി.
പാലിയേറ്റിവ് കെയർ
പാലിയേറ്റിവ് കെയർ നോടൊപ്പം 4/12/25 നു home visit നടത്തി.... കരിച്ചേരി ഭാഗത്തുള്ള കിടപ്പു രോഗികളുള്ള വീടുകളിലാണ് പോയത്