ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 3 2024

പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം 2024-25
പരിസ്ഥിതി ദിനം 2024- 25

ജൂൺ മൂന്നിന് സ്കൂൾ തുറന്നു.പുതുമകളോടെ ഒത്തിരി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇക്കുറിയും ഉണ്ടായിരുന്നു .പുതിയ കുട്ടികളെ വരവേൽക്കാൻ കവാടത്തിൽ മുതിർന്ന കുട്ടികൾ മാനേജർ സമ്മാനിച്ച മധുരങ്ങൾ തൊപ്പിയും ബലൂണുകളുമായി നിന്നു . സ്കൂളിലെ അധ്യാപകൻ സലാഹുദ്ധീൻ മാഷ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു .കുട്ടികൾക്ക് സമ്മാനമായി ക്രയോണും കളർബുക്കും നൽകി .



പരിസ്ഥിതി ദിനം ജൂൺ 5 2024

2024-25 ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും വാർഡ് മെമ്പർ വഴി ഒരു ഫലവൃക്ഷതൈ ലഭിച്ചു (ഒട്ടുമാവിൻ തൈ). അത് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി മഹ്സൂമാ പുതുപ്പള്ളി നട്ടു ഉത്ഘാടനം ചെയ്തു. അന്നേദിവസം കൃഷി ഓഫീസറുമായി ഒരു അഭിമുഖം നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ചോദ്യകർത്താക്കൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടന്നു. ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലെ പരിസ്ഥിതി ദിന ക്വിസ്സിലെ വിജയികളെ കണ്ടെത്തി സമ്മാനം നൽകി. അന്നേദിവസം കാർഷിക ക്ലബ്ബ് ഉദ്ഘാടനം നടന്നു വഴുതിന വെണ്ട മുളക് തക്കാളി എന്നിവയുടെ തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികൾ നട്ടു. തുടർന്ന് വളം ചെയ്യുന്ന രീതികളും കളനിയന്ത്രണവും ചെയ്യേണ്ടതെങ്ങനെയന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു

വായനാദിനം 2024

വായനാദിനം ജൂൺ 19 2024

ജൂൺ 19 വായനാദിനം ഉദ്ഘാടനം ചെയ്തത് കുഴിപ്പുറം ലൈബ്രറി സെക്രട്ടറി മുഹമ്മദ് കുട്ടിയാണ്. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുഴിപ്പുറം ലൈബ്രറിയുടെ പഴയകാല ചരിത്രത്തെ കുറിച്ചു കുട്ടികളുമായി അദ്ദേഹം ദീർഘ നേരം സംവദിച്ചു. വായനാമത്സരം ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി കൂടാതെ ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനവും നടന്നു.


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024



അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ജൂൺ 26 2024

"ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഡോ.ഫൈസൽ സാറിൻ്റെ നേതൃത്വത്തിൽ നല്ല ശീലങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി. കൂടാതെ പറപ്പൂർ പഞ്ചായത്തും യൂത്ത് ക്ലബ്ബായ സിൻസിയർ പ്രതിനിധികളും ചേർന്ന് ലഹരിക്കെതിരെ ‘ഒരു ഗോൾ‘ പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയിൽ പറപ്പൂർ  പഞ്ചായത്ത് വാർഡ് മെമ്പർ പങ്കെടുത്തു.







പേപ്പർ പേന നിർമ്മാണം ശില്പശാല 2024

പേപ്പർ പേന നിർമ്മാണം ശില്പശാല ജൂലൈ 3 2024

ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിന്റെ ഭാഗമായി ജൂലൈ മൂന്നിന് പേപ്പർ പേനാ നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു. ശ്രീ ശിഹാബ് കൂമണ്ണ, ശ്രീമതി റജിന എന്നിവരാണ് ശിൽപ്പശാലക്ക് നേതൃത്വം നൽകിയത്. PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ മാനേജർ കുഞ്ഞീൻ ഹാജി, പൂർവ്വ വിദ്യാർത്ഥി സരോജ, HM സാബിറ Tr എന്നിവർ ആശംസ അറിയിച്ചു.

ബഷീർ ദിനം 2




ബഷീർ ദിനം ജൂലൈ 4 2024

ബഷീർ ദിനം 2024
ബഷീർ ദിന 2024

ജൂലൈ 5ന് ബഷീർ ദിനവുമായി ബന്ധപ്പെട്ട ക്ലാസ്സ്തലത്തിൽ ക്വിസ്, പതിപ്പ് നിർമാണം എന്നിവ നടത്തി. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടി കുട്ടികൾ കഥാപാത്രങ്ങളെ അനുകരിച്ചു. ബഷീർ കൃതികളും കഥാപാത്രങ്ങളും പരിചയപ്പെടുത്തി. അതിൽ "ഭൂമിയുടെ അവകാശികൾ" എന്ന കഥാപാത്രങ്ങളുടെ Animation Video യും, 2023 ജൂലൈ 5ന് സ്കൂളിലെ 3,4 ക്ലാസ്സിലെ കുട്ടികളുമായി ബേപ്പൂരിലെ ബഷീറിൻ്റെ വീട്ടിലേക്ക് പോയ Video യും പ്രദർശിപ്പിച്ചു,.




ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 6&9 2024

ഹിരോഷിമ നാഗസാക്കി 2024

ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപിക സബിത ടീച്ചർ കുട്ടികളുമായി ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മറക്കാനാവാത്ത കഥകളുമായി സംവദിച്ചു.

കുട്ടികളെല്ലാവരും കൂടെ സ്കൂൾ ടർഫിൽ വെച്ച് സഡാക്കോ കൊക്ക് വാനിലുയർത്തുകയും പോസ്റ്റർ പ്രദർശനവും നടത്തി. യുദ്ധത്തിന്റെയും ബോംബ് സ്ഫോടനത്തിന്റെയും ഭയാനക വിപത്തിനെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു


സ്വാതന്ത്രദിനം 2024
സ്വാതന്ത്ര്യ ദിനം 2024
സ്വാതന്ത്ര്യ ദിനം 2024
സ്വാതന്ത്ര്യദിനം 2024




ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം 2024

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കബ്ബ് & ബണ്ണിസ് ഉദ്ഘാടനവും നടത്തി. യൂണിറ്റ് ഉദ്ഘാടനം ബി എസ് ജി സെക്രട്ടറി വേങ്ങര ലോക്കൽ അസോസിയേഷൻ ബഷീർ കെ നടത്തി. അതോടൊപ്പം രാജ്യപുരസ്കാരം നേടിയ കുട്ടികളെ ആദരിച്ചു. വ്യത്യസ്തയിനം പരിപാടികൾ നടത്തി. തൈക്കോണ്ടോ സ്കെറ്റിങ് ഐറോബിക്സ് എന്നിവയുടെ പ്രദർശനവും നടന്നു






വിദ്യാരംഗം 2024

ജൂലൈ 28 വിദ്യാരംഗം ഉദ്ഘാടനം 2024

സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം പ്രശസ്ത ഫോക്ക് പാർട്ടിസ്റ്റ് നാടൻപാട്ട് കാരനുമായ ശ്രീഹരി മാസ്റ്റർ നിർവഹിച്ചു. വാദ്യോപകരണങ്ങളോടൊപ്പം കുട്ടികളുമായി നാടൻപാട്ട് അവതരിപ്പിച്ച് വിദ്യാരംഗം വിപുലമായി തന്നെ നടന്നു.

ടർഫ് ഉദ്ഘാടനം 2024
ടർഫ് ഉദ്ഘാടനം 2024




ജൂലൈ 22 ടർഫ് ഉദ്ഘാടനം 2024

സ്കൂളിന്റെ കായിക മുന്നേറ്റം ലക്ഷ്യം വെച്ച് നിർമിച്ച ടർക്ക് ജൂലൈ 22ന് സ്കൂൾ മാനേജർ ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് സഹകരിച്ചവരെ ആദരിച്ചു. ടൂർണമെന്റ് കളും സംഘടിപ്പിച്ചു





ആഗസ്റ്റ് 29 ദേശീയ കായിക ദിനം 2024

ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ഓർമ്മയിൽ ദേശീയ കായിക ദിനം വളരെ വിപുലമായി തന്നെ നടത്തി അന്നേദിവസം കുട്ടികൾക്കായി ഷൂട്ടൗട്ട് സംഘടിപ്പിച്ചു

സെപ്റ്റംബർ 5 അധ്യാപക ദിനം 2024

സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ച് അധ്യാപക ദിനം ആഘോഷിച്ചു. പരിപാടിയിൽ പിടിഎ എംടിയെ ഭാരവാഹികളും പങ്കെടുത്തു.

എൽഎസ്എസ് ഉല്ലാസയാത്ര 2024

2023 24 അധ്യയന വർഷം എൽഎസ്എസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ കോട്ടക്കുന്നിലേക്ക് സെപ്റ്റംബർ ഏഴിന് ഉല്ലാസയാത്രയ്ക്ക് കൊണ്ടുപോയി. കുട്ടികളുടെ കഠിനപ്രയത്നത്തിനുള്ള ഉപഹാ രമാർ നൽകിയ ഈ യാത്ര അവർക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനും ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കാനും ഉള്ള ഒരു പുത്തൻ ഉണർവായിമാറി

ഓണം സെപ്റ്റംബർ 12 2024

ഓണാഘോഷം സെപ്റ്റംബർ 12ന് സ്കൂൾതലത്തിൽ ഓണാഘോഷം നടത്തി.

സമീപത്തെ ക്ലബ്ബ് രക്ഷിതാക്കൾ എന്നിവരുടെ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു. ഓണക്കോടി പൂക്കളമിടൽ ഓണസദ്യ ഓണക്കളികൾ തുടങ്ങിയവയും ഉണ്ടായിരുന്നു.