എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 3 2024


ജൂൺ മൂന്നിന് സ്കൂൾ തുറന്നു.പുതുമകളോടെ ഒത്തിരി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇക്കുറിയും ഉണ്ടായിരുന്നു .പുതിയ കുട്ടികളെ വരവേൽക്കാൻ കവാടത്തിൽ മുതിർന്ന കുട്ടികൾ മാനേജർ സമ്മാനിച്ച മധുരങ്ങൾ തൊപ്പിയും ബലൂണുകളുമായി നിന്നു . സ്കൂളിലെ അധ്യാപകൻ സലാഹുദ്ധീൻ മാഷ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു .കുട്ടികൾക്ക് സമ്മാനമായി ക്രയോണും കളർബുക്കും നൽകി .
പരിസ്ഥിതി ദിനം ജൂൺ 5 2024

2024-25 ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും വാർഡ് മെമ്പർ വഴി ഒരു ഫലവൃക്ഷതൈ ലഭിച്ചു (ഒട്ടുമാവിൻ തൈ). അത് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി മഹ്സൂമാ പുതുപ്പള്ളി നട്ടു ഉത്ഘാടനം ചെയ്തു. അന്നേദിവസം കൃഷി ഓഫീസറുമായി ഒരു അഭിമുഖം നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ചോദ്യകർത്താക്കൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടന്നു. ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലെ പരിസ്ഥിതി ദിന ക്വിസ്സിലെ വിജയികളെ കണ്ടെത്തി സമ്മാനം നൽകി. അന്നേദിവസം കാർഷിക ക്ലബ്ബ് ഉദ്ഘാടനം നടന്നു വഴുതിന വെണ്ട മുളക് തക്കാളി എന്നിവയുടെ തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികൾ നട്ടു. തുടർന്ന് വളം ചെയ്യുന്ന രീതികളും കളനിയന്ത്രണവും ചെയ്യേണ്ടതെങ്ങനെയന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
വായനാദിനം ജൂൺ 19 2024

ജൂൺ 19 വായനാദിനം ഉദ്ഘാടനം ചെയ്തത് കുഴിപ്പുറം ലൈബ്രറി സെക്രട്ടറി മുഹമ്മദ് കുട്ടിയാണ്. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുഴിപ്പുറം ലൈബ്രറിയുടെ പഴയകാല ചരിത്രത്തെ കുറിച്ചു കുട്ടികളുമായി അദ്ദേഹം ദീർഘ നേരം സംവദിച്ചു. വായനാമത്സരം ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി കൂടാതെ ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനവും നടന്നു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ജൂൺ 26 2024

"ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഡോ.ഫൈസൽ സാറിൻ്റെ നേതൃത്വത്തിൽ നല്ല ശീലങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി. കൂടാതെ പറപ്പൂർ പഞ്ചായത്തും യൂത്ത് ക്ലബ്ബായ സിൻസിയർ പ്രതിനിധികളും ചേർന്ന് ലഹരിക്കെതിരെ ‘ഒരു ഗോൾ‘ പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയിൽ പറപ്പൂർ പഞ്ചായത്ത് വാർഡ് മെമ്പർ പങ്കെടുത്തു.
പേപ്പർ പേന നിർമ്മാണം ശില്പശാല ജൂലൈ 3 2024

ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിന്റെ ഭാഗമായി ജൂലൈ മൂന്നിന് പേപ്പർ പേനാ നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു. ശ്രീ ശിഹാബ് കൂമണ്ണ, ശ്രീമതി റജിന എന്നിവരാണ് ശിൽപ്പശാലക്ക് നേതൃത്വം നൽകിയത്. PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ മാനേജർ കുഞ്ഞീൻ ഹാജി, പൂർവ്വ വിദ്യാർത്ഥി സരോജ, HM സാബിറ Tr എന്നിവർ ആശംസ അറിയിച്ചു.
ബഷീർ ദിനം ജൂലൈ 4 2024



ജൂലൈ 5ന് ബഷീർ ദിനവുമായി ബന്ധപ്പെട്ട ക്ലാസ്സ്തലത്തിൽ ക്വിസ്, പതിപ്പ് നിർമാണം എന്നിവ നടത്തി. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടി കുട്ടികൾ കഥാപാത്രങ്ങളെ അനുകരിച്ചു. ബഷീർ കൃതികളും കഥാപാത്രങ്ങളും പരിചയപ്പെടുത്തി. അതിൽ "ഭൂമിയുടെ അവകാശികൾ" എന്ന കഥാപാത്രങ്ങളുടെ Animation Video യും, 2023 ജൂലൈ 5ന് സ്കൂളിലെ 3,4 ക്ലാസ്സിലെ കുട്ടികളുമായി ബേപ്പൂരിലെ ബഷീറിൻ്റെ വീട്ടിലേക്ക് പോയ Video യും പ്രദർശിപ്പിച്ചു,.
ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 6&9 2024

ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപിക സബിത ടീച്ചർ കുട്ടികളുമായി ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മറക്കാനാവാത്ത കഥകളുമായി സംവദിച്ചു.കുട്ടികളെല്ലാവരും കൂടെ സ്കൂൾ ടർഫിൽ വെച്ച് സഡാക്കോ കൊക്ക് വാനിലുയർത്തുകയും പോസ്റ്റർ പ്രദർശനവും നടത്തി. യുദ്ധത്തിന്റെയും ബോംബ് സ്ഫോടനത്തിന്റെയും ഭയാനക വിപത്തിനെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .
ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം 2024



സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കബ്ബ് & ബണ്ണിസ് ഉദ്ഘാടനവും നടത്തി. യൂണിറ്റ് ഉദ്ഘാടനം ബി എസ് ജി സെക്രട്ടറി വേങ്ങര ലോക്കൽ അസോസിയേഷൻ ബഷീർ കെ നടത്തി. അതോടൊപ്പം രാജ്യപുരസ്കാരം നേടിയ കുട്ടികളെ ആദരിച്ചു. വ്യത്യസ്തയിനം പരിപാടികൾ നടത്തി. തൈക്കോണ്ടോ സ്കെറ്റിങ് ഐറോബിക്സ് എന്നിവയുടെ പ്രദർശനവും നടന്നു
ജൂലൈ 28 വിദ്യാരംഗം ഉദ്ഘാടനം 2024

സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം പ്രശസ്ത ഫോക്ക് പാർട്ടിസ്റ്റ് നാടൻപാട്ട് കാരനുമായ ശ്രീഹരി മാസ്റ്റർ നിർവഹിച്ചു. വാദ്യോപകരണങ്ങളോടൊപ്പം കുട്ടികളുമായി നാടൻപാട്ട് അവതരിപ്പിച്ച് വിദ്യാരംഗം വിപുലമായി തന്നെ നടന്നു.
ജൂലൈ 22 ടർഫ് ഉദ്ഘാടനം 2024



സ്കൂളിന്റെ കായിക മുന്നേറ്റം ലക്ഷ്യം വെച്ച് നിർമിച്ച ടർക്ക് ജൂലൈ 22ന് സ്കൂൾ മാനേജർ ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് സഹകരിച്ചവരെ ആദരിച്ചു. ടൂർണമെന്റ് കളും സംഘടിപ്പിച്ചു
ആഗസ്റ്റ് 29 ദേശീയ കായിക ദിനം 2024

ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ഓർമ്മയിൽ ദേശീയ കായിക ദിനം വളരെ വിപുലമായി തന്നെ നടത്തി അന്നേദിവസം കുട്ടികൾക്കായി ഷൂട്ടൗട്ട് സംഘടിപ്പിച്ചു
സെപ്റ്റംബർ 5 അധ്യാപക ദിനം 2024

സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ച് അധ്യാപക ദിനം ആഘോഷിച്ചു. പരിപാടിയിൽ പിടിഎ എംടിയെ ഭാരവാഹികളും പങ്കെടുത്തു.
എൽഎസ്എസ് ഉല്ലാസയാത്ര 2024

2023 24 അധ്യയന വർഷം എൽഎസ്എസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ കോട്ടക്കുന്നിലേക്ക് സെപ്റ്റംബർ ഏഴിന് ഉല്ലാസയാത്രയ്ക്ക് കൊണ്ടുപോയി. കുട്ടികളുടെ കഠിനപ്രയത്നത്തിനുള്ള ഉപഹാ രമാർ നൽകിയ ഈ യാത്ര അവർക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനും ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കാനും ഉള്ള ഒരു പുത്തൻ ഉണർവായിമാറി
ഓണം സെപ്റ്റംബർ 12 2024

ഓണാഘോഷം സെപ്റ്റംബർ 12ന് സ്കൂൾതലത്തിൽ ഓണാഘോഷം നടത്തി.
സമീപത്തെ ക്ലബ്ബ് രക്ഷിതാക്കൾ എന്നിവരുടെ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു. ഓണക്കോടി പൂക്കളമിടൽ ഓണസദ്യ ഓണക്കളികൾ തുടങ്ങിയവയും ഉണ്ടായിരുന്നു.
ഉണർവ്*
*രക്ഷാകർതൃ സംഗമം

ടെക്നോളജിയുടെ അതിപ്രസരണ കാലത്ത് തങ്ങളുടെ മക്കളുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വളർച്ച വികാസത്തെ വേണ്ടവിധം പ്രോത്സാഹനം കൊണ്ടും പിന്തുണ കൊണ്ടും അവർക്കൊപ്പം രക്ഷകർതൃത്വം വെമ്പലില്ലാതെ നടപ്പാക്കുന്നതിനായി നല്ല ഒരു പാരന്റിങ് ക്ലാസ് നൽകി.13/ 9 /2024 വെള്ളി കലാംസ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവും ഇൻറർനാഷണൽ മൈൻഡ് പവർ ട്രെയിനിനുമായ *ദിൽഫ കാലിക്കറ്റും* യംഗ് മോട്ടിവേഷണൽ സ്പീക്കർ പദവിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് ജേതാവുമായ *ഫാത്തിമ മിൻഹയും* ചേർന്നാണ് ഉണർവ് വേദിയൊരുക്കിയത്. മൂന്ന് മണിക്കൂറോളം വീണ്ടും നിന്ന് മോട്ടിവേഷൻ ക്ലാസ്സിൽ എല്ലാ രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു
ഖേൽ 24 pre primary sports meet

ഖേൽ 24 pre primary sports meet ഒക്ടോബർ ഒന്നിന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.പിടിഎ പ്രസിഡണ്ട് ഏ ജാബിർ എച്ച് എം സാബി ടീച്ചർ മാനേജർ കുഞ്ഞിൻ ഹാജി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Blue , red , green എന്നീ മൂന്ന് ടീമുകൾ മത്സരിച്ചത് ബ്ലൂ ടീം കപ്പ് ഉയർത്തി.കുരുന്നുകൾ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരാവസാനം വിജയികൾക്കുള്ള മെഡലുകളും വിതരണം ചെയ്തു.
Khel school sports*


ഒക്ടോബർ മൂന്നിന് കണ്ണമ്പാറ സ്റ്റേഡിയത്തിൽ സ്കൂൾ സ്പോർട്സ് മീറ്റ് വിജയകരമായി നടത്തി.
ഒതുക്കുങ്ങൽ പഞ്ചായത്ത് മെമ്പർ എ കെ കമറുദ്ദീൻ മേള ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മാനേജർകുഞ്ഞിൻ ഹാജി , ഹസ്സൻ കാക്ക എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.മൂന്ന് ടീമുകളിൽ ബ്ലൂ ഒന്നും , റെഡ് രണ്ടും , ഗ്രീൻ മൂന്നും സ്ഥാനം നേടി.
സബ്ജില്ലാ ശാസ്ത്രമേള 2024 -25
വേങ്ങര ഉപജില്ലാ ശാസ്ത്രമേളയിൽ ഈ വർഷം ആദ്യമായി പങ്കെടുക്കുകയുണ്ടായി ഒരുക്കമില്ലാതെ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും ഗ്രേഡുകളോടെ വിജയം നേടാനായി. ഈ വർഷത്തെ ശേഖരണ വിഷയമായ വേരുകളുടെ പ്രവർത്തനത്തിനായി പ്രത്യേക സ്റ്റാൻഡ് നിർമ്മിച്ചു നൽകിയ ഷിബു സിഗ്നേച്ചർ പിന്തുണ എടുത്ത് പറയേണ്ട ഒന്ന് തന്നെയായിരുന്നു.
സ്കൂൾ കലാമേള ഒക്ടോബർ 21
സബ്ജില്ല കലാമേളയുടെ മുന്നോടിയായി ഒക്ടോബർ 21ന് സ്കൂൾ കലാമേള നടത്തി. നമ്മുടെ സ്കൂളിലെ തന്നെ അധ്യാപികയായ നജ്മ ടീച്ചറാണ് കലാമേള ഉദ്ഘാടനം ചെയ്തത്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. പരിപാടി നടന്നത് കുട്ടികളുടെ കലാപരമായ കഴിവുകളെ കണ്ടെത്താനുള്ള ഒരു വേദിയായി മാറി കൂടാതെ സബ്ജില്ലാ കലോത്സവത്തിന് വേണ്ട കുട്ടികളെ കണ്ടെത്താനും കഴിഞ്ഞു.
കിഡ്സ് അത്ലറ്റിക്സ്


ഒൿടോബർ 27 സ്റ്റേറ്റ് കിഡ്സ് അത്‌ലറ്റിക്സ് കടകശ്ശേരി ഐഡിയൽ സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ 35 കുട്ടികൾ 9 ഇനങ്ങളിലായി മത്സരിച്ചു. ലെവൽ വൺ ലെവൽ ടു ലെവൽ ത്രീ എന്നിങ്ങനെ കുട്ടികളെ മൂന്നു വിഭാഗം ആക്കി തിരിച്ചു. ഓരോ വിഭാഗത്തിലും 3 ഗെയിം വീതമാണ് ഉണ്ടായിരുന്നത്. ആദ്യമായി പങ്കെടുത്ത പരിപാടിയുടെ ആശങ്കകൾ ഇല്ലാതെ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും കേരള സ്റ്റേറ്റ് അത്ലറ്റിക്സിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു.
കെജി ടൂർ

2024 25 അധ്യായന വർഷത്തെ kg ടൂർ നവംബർ രണ്ട് ശനിയാഴ്ച നടത്തിയിലെ ഹിൽസ് ലാൻഡ്, പെറ്റ്സ് പാർക്ക്, പൂക്കോട്ടൂർ വൈബ് ലാൻഡ് എന്നിവിടങ്ങളിലേക്കാണ് കുട്ടികളും ഒന്നാം ക്ലാസ് കുട്ടികളും അടങ്ങിയ മിനിറ്റുകൾ നടത്തിയത്. ഹിൽസ് ലാൻഡിലെ ഗ്ലാസ് ബ്രിഡ്ജ് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു. അതുപോലെതന്നെ പെറ്റ്സ് പാർക്കിൽ ജീവികളെ തൊടാനും തീറ്റ കൊടുക്കാനുമുള്ള സൗകര്യം കുട്ടികളെ വളരെയധികം രസിപ്പിച്ചു. വൈബ് ലാൻഡിലെ റൈഡുകളും സ്വിമ്മിംഗ് പൂളും കുട്ടികൾ മാക്സിമം എൻജോയ് ചെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയെ പോലും വകവെക്കാതെ അധ്യാപകരും കുട്ടികളും സിമ്മിങ് പൂളിൽ പരമാവധി സമയം സ്പെൻഡ് ചെയ്ത് മിനി ടൂർ വളരെ വിജയകരമായി പൂർത്തിയാക്കി.
സബ്ജില്ലാ കലാമേള
ഈ അധ്യയന വർഷത്തെ സബ്ജില്ലാ കലാമേളയിൽ നല്ല രീതിയിൽ തന്നെ കാഴ്ചവെക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു . വേങ്ങര സബ്ജില്ലാ കലാമേള യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് അരങ്ങേറിയത് .
ജനറൽ കലാമേളയിൽ 11 സിംഗിൾ ഐറ്റവും അതുപോലെ രണ്ട് ഗ്രൂപ്പ് ഐറ്റത്തിലും പങ്കെടുത്തു. അറബിക് കലോത്സവത്തിൽ എല്ലാ ഐറ്റത്തിലും പങ്കെടുത്തു. ഓവറോൾ നാലാം സ്ഥാനത്തെതാൻ സഹായിച്ചിട്ടുണ്ട്. പങ്കെടുത്ത കൂടുതൽ പരിപാടിയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് .
ശിശുദിനം


ശിശുദിനം സ്കൂളിൽ വളരെ വിപുലമായി വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ബാഗിൽ തനിയൊരു ദിനം സ്കൂൾ സന്തോഷത്തോടെ അടിയും പാടിയും കളിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞിൻ ഹാജി, ഹസൻ കുട്ടി എന്നവർ ആശംസകൾ അറിയിച്ചു. പ്രശസ്ത കലാകാരനും നാടക പ്രവർത്തകനുമായ ജനു മഞ്ചേരി ശലഭങ്ങൾ പറക്കട്ടെ എന്ന് സെഷന് നേതൃത്വം നൽകി. കളിയും പാട്ടും ചിത്രരചനയുമായി ശലഭങ്ങൾ പറക്കട്ടെ എന്ന് സെഷൻ കുട്ടികൾ ആസ്വദിച്ചു .
വേങ്ങര ഉപജില്ല കായികമേള
2024-25 അധ്യയന വർഷത്തെ വേങ്ങര ഉപജില്ല കായികമേള നവംബർ 21ന് വേങ്ങര സബാഹ് സ്ക്വയറിൽ വച്ച് നടക്കുകയുണ്ടായി. ALPS മുണ്ടോത്ത് പറമ്പിനെ പ്രതിനിധീകരിച്ച് മിനി കിഡ്ഡീസ്, കിഡ്ഡീസ് വിഭാഗങ്ങളിലായി 16 കുട്ടികളെ പങ്കെടുപ്പിച്ചു . കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു
സ്കൂൾ പഠനയാത്ര

2024- 25 അധ്യായന വർഷത്തെ സ്കൂൾ പഠനയാത്ര സർക്കീട്ട്- 24 എന്ന പേരിൽ നടത്തി രണ്ട് ബസ്സുകളിലായി 75 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായി കൊച്ചിയിലേക്ക് ആയിരുന്നു യാത്ര. കൊച്ചി ഹിൽ പാലസ്, വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി, കൊച്ചി മെട്രോ ട്രെയിൻ, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
ഹരിത സഭ 2024

ഹരിത ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂളിൽ നടക്കുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങൾ അടങ്ങിയ റിപ്പോർട്ട് പഞ്ചായത്ത് തലത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ യോഗത്തിൽ സ്കൂൾ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു. നവംബർ 28 നാട്ടിലെ യുപി സ്കൂളിൽ വെച്ചായിരുന്നു ഹരിക്ക് സഭാംഗങ്ങൾ ഒത്തുകൂടിയത്. മുൻവർഷ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പുറമേ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളും കൂടാതെ സ്കൂളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് നാം നേരിടുന്ന പ്രശ്നങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
നവംബർ 23 ഗ്രഹസന്ദർശനം
കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി എല്ലാ അധ്യാപകരും ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞും വിവിധ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു ഓരോ വിദ്യാർത്ഥിയുടെയും ജീവിതപശ്ചാത്തലം വ്യത്യസ്തമാണ്. അധ്യാപകരുടെ ഗൃഹസന്ദർശനം രക്ഷിതാക്കളോട് നേരിട്ട് അറിഞ്ഞ സംവദിക്കാൻ സഹായിച്ചു പെട്ടെന്നുള്ള കാഴ്ച കുട്ടികൾക്കും അധ്യാപകർക്കും കൗതുകമായി. ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസിലെ കുട്ടികളുടെ വീട്ടിൽ പോയി സംഗമിച്ചിട്ടുണ്ട്.
തുമ്പിക്കൂട്ടം ഡിസംബർ 4
ALPS മുണ്ടോതു പറമ്പയുടെ ശലഭോദ്യാനത്തിൽ തുമ്പികൾക്കായി സൽക്കാരമൊരുങ്ങി. പലനിറത്തിലെ വർണ്ണ പൂക്കൾ ഒന്നായി ALPS ൻ്റെ ശലഭോദ്യാനത്തിൽ ഒരു ദിനം.
വിദ്യാലയത്തിലെ പ്രീ പ്രൈമറി കുരുന്നുകൾക്കായി ഉയർന്നു പറക്കാൻ കാത്തിരിക്കുന്ന പൂത്തുമ്പികൾക്കായി ഒരു ഒത്തുകൂടൽ. ആടിയും പാടിയും ALPS മുണ്ടോട്ടു പറമ്പയുടെ ശലഭ്യാനത്തിലെ തുമ്പിക്കൂട്ടം സഹവാസ ക്യാമ്പിൽ നിറമുള്ള ചിത്രങ്ങൾ. കുത്തിവര, എൻറെ പൂന്തോട്ടം, ധന്യൻ, തക്കാരം തുടങ്ങിയ നിറമുള്ള സെഷനുകളും ആയി കുട്ടികളുടെ കൂട്ടുകാരൻ ജനു മഞ്ചേരി മാഷും ഒപ്പം ഈ വിദ്യാലയത്തിൻ്റെ ചുറ്റുപാടുള്ള അംഗനവാടി കുരുന്നുകൾക്കും അവിടത്തെ പൂത്തുമ്പികൾക്കും ശലഭോദ്യാനം സഹവാസം തീർത്തു.
ഖയാലി-96 ( ജനുവരി 10, 11, 12 )



2024 25 അധ്യായന വർഷത്തെ വാർഷികാഘോഷം ഖയാലി- 96 ജനുവരി 11, 12 തീയതികളിലായി നടത്തി. പരിപാടിയുടെ മുന്നോടിയായി വിളംബര ജാഥ ജനുവരി പത്തിന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 5 മണി വരെ നടന്നു. ഘോഷയാത്രയിൽ കുട്ടികൾ വിവിധ ടീം ആയിട്ടാണ് പങ്കെടുത്തത്. പതിനൊന്നാം തീയതി കൃത്യം 11 മണിക്ക് തന്നെ പരിപാടികൾ ആരംഭിച്ചു. അംഗനവാടി കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും പരിപാടിക്ക് ശേഷം പരിപാടിയുടെ സാംസ്കാരിക സമ്മേളന ചടങ്ങ് നടന്നു മുഖ്യാതിഥിയായി പ്രശസ്ത സൂഫി ഗായകൻ ഷമീർ ബിൻസിയായിരുന്നു. സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമായിരുന്നു. സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥിയായ റഹീം കുഴിപ്പുറം ആൻഡ് ടീം അവതരിപ്പിച്ച കുന്തോം കൊടചക്രവും എന്ന നാടകവും , യാക്ക എടരിക്കോടിന്റെ മുട്ടിപ്പാട്ടും വേദിയിൽ അരങ്ങേറി. രണ്ടാം ദിവസമായി ജനുവരി 12ന് തികച്ചും സ്കൂൾ കുട്ടികളുടെ പരിപാടികൾ മാത്രമായിരുന്നു . എല്ലാ പരിപാടികളും വളരെ മികച്ച രീതിയിൽ അരങ്ങേറി. സ്കൂളിലെ അറുപതോളം കുട്ടികൾ പങ്കെടുത്ത മെഗാ ജഗൽബന്തിയോട് ഖയാലി -96ന് തിരശ്ശീല വീണു.
കലപില കുട്ടിചന്ത 2024-25



2024 25 അധ്യായന വർഷത്തിലെ കുട്ടി ചന്ത ഫെബ്രുവരി 6 വ്യാഴാഴ്ച നടത്തി മുൻവർഷത്തുനിന്നും വ്യത്യസ്തമായി ഇത്തവണ അധ്യാപകരും പിടിഎയും ആണ് ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് എങ്കിലും ഇതിനോട് താൽപര്യപ്പെടുന്ന രക്ഷിതാക്കൾക്ക് അവസരം ഉണ്ടായിരുന്നു. കരുതലോടെ കൈകോർക്കാം എന്ന പ്രമേയത്തിൽ നമ്മുടെ കുട്ടികളിൽ സംരംഭകത്വ ശീലം വളർത്തുക എന്നതിനൊപ്പം സഹജീവി സ്നേഹം മാതൃക പറയുന്ന നമ്മുടെ വിദ്യാലയത്തിലെ തന്നെ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉദ്ഘാടനം അൽഹിന്ദ് ഗ്രൂപ്പ് മാനേജർ എക്സിക്യൂട്ടീവ് ഷബീർ അൽഹിന്ദ് , കൂടെ പൂർവ്വ വിദ്യാർത്ഥിയായ ഷിബു സിഗ്നേച്ചർ എന്നിവർ കേക്ക് കട്ട് ചെയ്തു കൊണ്ടായിരുന്നു.
പഞ്ചാര മുക്ക്, 90's, കരിച്ചതും പൊരിച്ചതും, ഓർമ്മകൾ ഉപ്പിലിട്ടത്, മൊഞ്ച്, മറാക്കിഷ് ടേബിൾ, കിളച്ചതും പറിച്ചതും, ഐസോല എന്നിങ്ങനെ സ്റ്റാളുകളായിരുന്നു ഉണ്ടായിരുന്നത്.
പഠനോത്സവം
2024 25 അധ്യായന വർഷത്തെ പഠനോത്സവം മാർച്ച് 10ന് സ്കൂളിൽ വച്ച് നടത്തി.
പരിപാടി ഉദ്ഘാടനം ചെയ്തത് പ്രസിഡൻറ് ആയിരുന്നു. മാനേജർ ആശംസകൾ അറിയിച്ചു. എല്ലാ ക്ലാസുകളിൽ നിന്നും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.
വേനൽക്കൂട്ട്



വേനൽ കൂട്ട് ദ്വിദിന സമ്മർ വെക്കേഷൻ ക്യാമ്പ് 2025 ഏപ്രിൽ 7, 8 തീയതികളിൽ നടന്നു . ഒതുക്കങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. അവധിക്കാലത്ത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ നൽകുക എന്നതായിരുന്നു ക്യാമ്പിന്റെ ഉദ്ദേശം അതിനനുസരിച്ച സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്. ആദ്യദിനം ആടാം പാടാം എന്ന സെഷൻ ജിഷ ടീച്ചർ നേതൃത്വം നൽകി. അമ്പിളിമാമനെ തേടിയുള്ള യാത്രക്ക് നാസ ഗഫൂർ മാസ്റ്റർ നേതൃത്വം നൽകി. രണ്ടാം ദിനം അന്യം നിന്നുപോകുന്ന മൺപാത്രങ്ങൾ അതിൻറെ നിർമ്മാണ പ്രദർശനം നടന്നു. ഉല്ലസിക്കം ആനന്ദപൂർവ്വം ജിഷ്മ മാസ്റ്റർ നേതൃത്വം നൽകി.
മെയ് 15-ന് 2024-25 അധ്യായന വർഷത്തെ LSS ഫലം പ്രഖ്യാപിച്ചു 15 കുട്ടികൾ എഴുതിയ പരീക്ഷയിൽ 10 പേർ LSS നേടി. മെയ് 15 ന് വൈകുന്നേരം LSS പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളിൽ സ്കൂളിൽ സ്വീകരണം നടത്തി.