ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 3 2024

പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം 2024-25
പരിസ്ഥിതി ദിനം 2024- 25

ജൂൺ മൂന്നിന് സ്കൂൾ തുറന്നു.പുതുമകളോടെ ഒത്തിരി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇക്കുറിയും ഉണ്ടായിരുന്നു .പുതിയ കുട്ടികളെ വരവേൽക്കാൻ കവാടത്തിൽ മുതിർന്ന കുട്ടികൾ മാനേജർ സമ്മാനിച്ച മധുരങ്ങൾ തൊപ്പിയും ബലൂണുകളുമായി നിന്നു . സ്കൂളിലെ അധ്യാപകൻ സലാഹുദ്ധീൻ മാഷ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു .കുട്ടികൾക്ക് സമ്മാനമായി ക്രയോണും കളർബുക്കും നൽകി .

പരിസ്ഥിതി ദിനം ജൂൺ 5 2024

2024-25 ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും വാർഡ് മെമ്പർ വഴി ഒരു ഫലവൃക്ഷതൈ ലഭിച്ചു (ഒട്ടുമാവിൻ തൈ). അത് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി മഹ്സൂമാ പുതുപ്പള്ളി നട്ടു ഉത്ഘാടനം ചെയ്തു. അന്നേദിവസം കൃഷി ഓഫീസറുമായി ഒരു അഭിമുഖം നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ചോദ്യകർത്താക്കൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടന്നു. ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലെ പരിസ്ഥിതി ദിന ക്വിസ്സിലെ വിജയികളെ കണ്ടെത്തി സമ്മാനം നൽകി. അന്നേദിവസം കാർഷിക ക്ലബ്ബ് ഉദ്ഘാടനം നടന്നു വഴുതിന വെണ്ട മുളക് തക്കാളി എന്നിവയുടെ തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികൾ നട്ടു. തുടർന്ന് വളം ചെയ്യുന്ന രീതികളും കളനിയന്ത്രണവും ചെയ്യേണ്ടതെങ്ങനെയന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

വായനാദിനം ജൂൺ 19 2024

ജൂൺ 19 വായനാദിനം ഉദ്ഘാടനം ചെയ്തത് കുഴിപ്പുറം ലൈബ്രറി സെക്രട്ടറി മുഹമ്മദ് കുട്ടിയാണ്. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുഴിപ്പുറം ലൈബ്രറിയുടെ

പഴയകാല ചരിത്രത്തെ കുറിച്ചും കുട്ടികളുമായി അദ്ദേഹം ദീർഘ നേരം സംവദിച്ചു. വായനാമത്സരം ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി കൂടാതെ ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനവും നടന്നു.

വായനാദിനം 2024






അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ജൂൺ 26 2024

"ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഡോ.ഫൈസൽ സാറിൻ്റെ നേതൃത്വത്തിൽ നല്ല ശീലങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി. കൂടാതെ പറപ്പൂർ പഞ്ചായത്തും യൂത്ത് ക്ലബ്ബായ സിൻസിയർ പ്രതിനിധികളും ചേർന്ന് ലഹരിക്കെതിരെ ‘ഒരു ഗോൾ‘ പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയിൽ പറപ്പൂർ  പഞ്ചായത്ത് വാർഡ് മെമ്പർ പങ്കെടുത്തു."