എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28
.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
{{Infobox
| 18025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18025 |
| യൂണിറ്റ് നമ്പർ | LK/18025/2018 |
| അംഗങ്ങളുടെ എണ്ണം | batch 1&2-80 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ലീഡർ | Danish,Thanfeeh |
| ഡെപ്യൂട്ടി ലീഡർ | Neha,Rana Arif |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നൗഫൽ, അമീൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് ഷെറീന, അസീന |
| അവസാനം തിരുത്തിയത് | |
| 23-11-2025 | Hmy18025 |
അംഗങ്ങൾ
. .
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
.
ജൂൺ 25 നു മുതിർന്ന ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ പ്രിയാ മൈക്കിൾ , പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രവർത്തനങ്ങൾ
രക്ഷകർതൃ സംഗമം
2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മെന്റർസ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.
