ജി.ഡി.എം.എൽ.പി.എസ് വലപ്പാട്
| ജി.ഡി.എം.എൽ.പി.എസ് വലപ്പാട് | |
|---|---|
| വിലാസം | |
വലപ്പാട് | |
| സ്ഥാപിതം | 01 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | 24547 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒരു ദേശത്തിന്റെ അക്ഷരസ്വപ്നങ്ങളില്‍ വെളിച്ചം പകരുകയും ദേശത്തിന്‍റെ നവോത്ഥാനത്തിലും ചരിത്രപരമായ പരിണാമത്തിലും നിര്‍ണായകമായ ശക്തിയായി മാറിയ വിദ്യാകേന്ദ്രമാണ് വലപ്പാട് ജി.ഡി.എം.എല്‍.പി. സ്കൂള്‍. ശ്രീനാരയണഗുരു വചനങ്ങളില്‍ പ്രചോദിതമായിക്കൊണ്ട് നാട്ടിക മണപ്പുറത്തിന്‍റെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ബഹു. എ.പി. രാമന്‍ അവര്‍കള്‍ ആണ് ഈ വിദ്യാലയത്തിന് പ്രാരംഭം കുറിച്ചത്. 1922-ല്‍ ആയിരുന്നു അത്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം കൂടിയായിരുന്ന അദ്ദേഹം വിദ്യാലയത്തിന് ജോര്‍ജ്ജ് ഡര്‍ബാര്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് നാമകരണം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായിരുന്ന മലബാറില്‍ വിദ്യാലയത്തിന് അനുമതി തടസ്സമില്ലാതെ ലഭിക്കുന്നതിനായിട്ടായിരുന്നു.
തുടര്‍ന്ന് ഈ വിദ്യാലയം തീരദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പരിവര്‍ത്തനത്തില്‍ നിര്‍ണ്ണായകശക്തിയായി മാറുന്നതാണ് 1922 മുതലുള്ള ഒന്നര ദശകകാലത്തെ ചരിത്രം നമ്മുക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വസ്തുതകള്‍. ജാതിവ്യവസ്ഥക്കെതിരെ കേരളത്തില്‍ കൊടുംകാറ്റായിമാറിയ എസ്.എന്‍.ഡി.പി. വളഡിയര്‍ ഗ്രൂപ്പ് കേരളകാര്‍ഷികപ്രസ്ഥാന രൂപീകരണത്തിനു മുന്നോടിയായി നടന്ന പൊന്നാനി താലുക്ക് കാര്‍ഷിക സമ്മേളനം കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിന്‍റെ പ്രാരംഭം തുടങ്ങി കേരളചരിത്രത്തില്‍ തന്നെ സുപ്രധാന നാഴികല്ലായി നിലനില്‍ക്കുന്ന ചരിത്രസംഭവങ്ങള്‍ ജി.ഡി.എം. സ്ക്കൂളിന്‍റെ അങ്കണത്തിലാണ് നടന്നത്. പൊതുസമൂഹത്തിനായുള്ള ഗ്രന്ഥശാലയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ ഭാഗമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. ഇപ്രകാരം പ്രദേശത്തിന്‍റെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധൃായമായി ജി.ഡി.എം. സ്ക്കൂലിന്‍റെ ചരിത്രം മാറുകയാണ്.
സ്വാതന്ത്ര്യാനന്തരകാലത്തും തുടര്‍ന്നുള്ള രണ്ട് ദശകക്കാലവും പിന്നിട്ടപ്പോള്‍വിദ്യാലയം തിരദേശത്തെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ചുവടുകള്‍ വെയ്ക്കുന്ന കാഴ്‌ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.
1980 കള്‍ക്കുശേഷം രണ്ട് ദശകക്കാലം വലപ്പാട് ഉപജില്ലയിലെ കായികമേളകള്‍ ശാസ്ത്രപ്രവൃത്തി പരിചയമേളകള്‍ എന്നിവയില്‍ എതിരില്ലാത്ത വിദ്യകേന്ദ്രമായി ജി.ഡി.എം. സ്ക്കൂള്‍ മാറി. അപ് അപ് ജി.ഡി.എം. എന്നത് നാടിന്‍റെ വായ്‌ത്താരിയായി മാറുന്നത് ഈ കാലയളവില്‍ നമുക്ക് കാണാം. ഉപജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം സമഗ്രവിദ്യാഭ്യാസ പദ്ധതി പുരസ്കാരം, മികച്ച ഹെല്‍ത്ത് ക്ലബ്ബ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ വിദ്യാലയത്തെതേടി എത്തി.
എന്നാല്‍ 2005 മുതല്‍ പൊതുവിദ്യാഭ്യാസരംഗത്ത് സംഭവിച്ച വിശ്വാസ്യതാകുറവ് ജി.ഡി.എം. സ്ക്കൂളിനേയും പ്രതികുലമായി ബാധിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു. ഭൌതികസാഹചര്യങ്ങള്‍ സൃഷ്ടിക്കാനാവിശ്യമായ മാനേജ് മെന്‍റിന്‍റെ ഉത്സാഹത്തിന് മങ്ങലേറ്റു. വിദ്യാലയപ്രവര്‍ത്തനങ്ങള്‍ പ്രതിക്ഷക്കൊത്തുയരാതെ വന്നു.
ഇതിനെ തുടര്‍ന്ന്‍ 2015 ല്‍ ബി.ആര്‍.സി. നിര്‍ദ്ദേശപ്രകാരം ജനകീയസമിതി രൂപികരിച്ചു. വിദ്യാലയത്തിന്‍റെ ഭൌതികവും അക്കാദിമികവുമായ വികാസത്തിന് തുടക്കമിട്ടു. പൊതുജനസഹായത്തോടെ വിദ്യാലയം നവീകരിക്കുകയും അക്കാദമിക് മാറ്റത്തിനായുള്ള കരടുരേഖ പൊതുസമൂഹത്തില്‍ പ്രസിദ്ധം ചെയ്യുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയും സമയബന്ധിതമായി വിലയിരുത്തിയും വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹത്തിന്‍റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനായ് അന്നത്തെ മാനേജര്‍ എ.ആര്‍. വിശ്വനാഥന്‍ വിദ്യാലയ വികസനസമിതി, പി.ടി.എ., ജനപ്രതിനിധികള്‍ എന്നിവരുടെ കുട്ടായ്മ സജീവമായി രംഗത്തുണ്ട്.
വിദ്യാലയം പ്രാഥമിക വിദ്യാലയം എന്ന നിലയില്‍ മാത്രമല്ല ഒരു പ്രദേശത്തിന്‍റെ സാംസ്കാരികവും സാമൂഹികവുമായ വീക്ഷണത്തിന്‍റെ വികാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രമായി മാറിത്തുടങ്ങിയിരിക്കുന്നു എന്നത് സമീപകാല ചരിത്രം.
കടലോരത്ത് നിന്നും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് വിദ്യാലയം. ഇരുവശത്തും പഞ്ചായത്ത് റോഡുകള്‍, വിശാലമായ പൊതുകുളം, സമീപത്തെ ഹരിതാഭമാര്‍ന്ന ആന്തരീക്ഷം എന്നിവ വിദ്യാലയ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഹൃദ്യമാക്കി മാറ്റുന്നു. മണല്‍പ്പരപ്പില്‍ വീഴുന്ന വെള്ളം അതിവേഗം ഭൂമിയില്‍ താഴുന്നതിനാലും ഒലിപ്പ് സമീപത്തെ പൊതുകുളത്തില്‍ എത്തുന്നതിനാലും സ്ക്കൂളന്തരീക്ഷം മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്നും ഒഴിവാകുന്നു. പൊതുവെ ആര്‍ക്കും സ്വീകാര്യമാകുന്ന അന്തരീക്ഷമാണ് വിദ്യാലയത്തിന്‍റേത്.