കേരളത്തിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കെയ്റ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നതിന് എല്ലാ വർഷവും അഭിരുചി പരീക്ഷ സംഘടിപ്പിക്കപ്പെടുന്നു. ലിറ്റിൽ കെയ്റ്റ്സ് 2025–28 ബാച്ചിലേക്ക് അംഗങ്ങളാകാൻ ആഗ്രഹിച്ച 24 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ, മികച്ച പ്രകടനം കാഴ്ചവെച്ച 15 കുട്ടികൾ യൂണിറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. June 25 തീയതിയിൽ നടന്ന ഈ പരീക്ഷ, വിദ്യാർത്ഥികളുടെ ഐ.ടി മേഖലയിൽ ഉള്ള താല്പര്യം, സൃഷ്ടിപരമായ കഴിവുകൾ എന്നിവ തിരിച്ചറിയുന്നതിനായുള്ള ഇതിലൂടെ ലിറ്റിൽ കെയ്റ്റ്സ് യൂണിറ്റിന് ഒരു ശക്തവും പ്രതീക്ഷാഭരിതവുമായ പുതിയ സംഘം രൂപം കൊണ്ടതുമാണ്.
സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്, കോട്ടയം ലെ ലിറ്റിൽ കെയ്റ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 25-ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂളിലെ ഹെഡ്മിസ്ട്രസ് സുമിനാമോൾ കെ ജോൺ ടീച്ചർ നിർവഹിച്ചു. കെയ്റ്റ് കോട്ടയം മാസ്റ്റർ ട്രെയിനർ ആര്യ ബി ടീച്ചർ റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിച്ച ഈ ക്യാമ്പിൽ കുട്ടികൾ സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, കെഡൻലൈവ് ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ പരിശീലനം നേടി. സാങ്കേതിക വിദ്യയെ രസകരമായ പഠന അനുഭവമാക്കി മാറ്റിയ ഈ ക്യാമ്പ്, വിദ്യാർത്ഥികളിൽ ഡിജിറ്റൽ കഴിവുകളും സൃഷ്ടിപരത്വവും വളർത്തിയെടുത്ത ഒരു സമ്പന്നമായ ദിനമായി.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.