കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്കൃതകൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കാനും പഠനം ലളിതമാക്കുന്നതിനുമായി സംസ്ഥാലതലം മുതല്‍ താഴോട്ട് പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രവര്‍ത്തനമാണ് സംസ്കൃത കൗണ്‍സില്‍. വിദ്യാലയ തലത്തില്‍ ഇതിന്‍റെ രക്ഷാധികാരി പ്രഥമാധ്യാപകനും പ്രവര്‍ത്തന നിയന്ത്രണം സീനിയര്‍ സംസ്കൃത അധ്യാപകനും/അധ്യാപികയ്ക്കും ആയിരിക്കും. വിദ്യാലയതലത്തിലുള്ള സംസ്കൃതകൗൺസിലിൽ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും അംഗങ്ങളായിരിക്കും. കൂടാതെ, സംസ്കൃതകൗൺസിലിന്റെ കാര്യനിർവഹണത്തിനായി ഒൻപത് വിദ്യാർഥികൾ അടങ്ങുന്ന ഒരു സമിതിയും ഉണ്ടായിരിക്കും.

കുന്നുവാരം യു.പി. സ്കൂളിൽ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 01:30ന് വിദ്യാലയതലത്തിൽ യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നൂതനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

സംസ്കൃത സംഭാ‍‍ഷണം, സംസ്കൃത ഗാനാലാപനം, സംസ്കൃത പ്രശ്നോത്തരി, സംസ്കൃത കേളികൾ, സംസ്കൃത നാടകങ്ങൾ തുടങ്ങിയവ സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.

സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങൾ

  • 23/05/2016 തിങ്കൾ - സംസ്കൃത സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരകേളി സംഘടിപ്പിക്കുകയുണ്ടായി. സ്കോളർഷിപ് പരീക്ഷയ്ക്കുള്ള കുട്ടികൾക്കു പുറമേ മറ്റു കുട്ടികൾ കൂടി പങ്കെടുത്തു. കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു.