ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/മറ്റ്ക്ലബ്ബുകൾ/പുലർക്കാലം പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 13 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhirampadmajan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് പുലർ കാലം പദ്ധതി. വിദ്യാർത്ഥികളിലെ വായനാശീലം, ആസൂത്രണ ശീലം, വ്യായാമ ശീലം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം, ഏറോബിക്സ് പരിശീലനം, വായനാ പരിശീലനം, ലൈഫ് പ്ലാനിങ് എന്നിവ വിദ്യാർത്ഥികൾക്കായി നൽകിവരുന്നു.

യോഗ പരിശീലനം

വിദ്യാലയത്തിലെ പുനർ കാലം ക്ലബ്ബിൽ അംഗമായ വിദ്യാർഥികൾക്ക് വേണ്ടി യോഗ പരിശീലനം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അധ്യാപകനും യോഗ പരിശീലകനുമായ പത്മജൻ മാസ്റ്ററുടെ കീഴിലാണ് പരിശീലനം നൽകിയത്.

ജില്ലാ മീറ്റിംഗ്

പുലർകാലം കോഡിനേറ്റർമാരുടെ ജില്ലാതല മീറ്റിംഗ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് 10 നവംബർ 2023 ന് നടന്നു.

ഊർജ്ജിത കൗമാരം

പുലർകാലം പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ല ക്യാമ്പ് "ഊർജ്ജിത കൗമാരം" എന്ന പേരിൽ ആർ എൻ എം  ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. പുലർകാലം പദ്ധതി നടപ്പിലാക്കിവരുന്ന വിദ്യാലയങ്ങളിൽ ഉള്ള വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കാവലുംപാറ, എ ജെ ജെ എം എച്ച്എസ്എസ് ചാത്തൻകോട്നട, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റ്യാടി എന്നീ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ യോഗ പരിശീലനവും ഫസ്റ്റ് എയ്ഡ് പരിശീലനവും നൽകി.

പുലർകാലം ദ്വിദിന പരിശീലനം.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുലർകാലം പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് നവംബർ 11, 12 തീയതികളിൽ ആയി വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വച്ച് നടന്നു. വിദ്യാലയത്തിലെ പുതിയ പുലർകാലം കോഡിനേറ്റർ ഹരിത എച്ച് എന്ന അദ്ധ്യാപിക ക്യാമ്പിൽ പങ്കെടുത്തു.