ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി എസ് ചീക്കോന്നു് വെസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയിൽ എന്ന് വീടിന്റെ പടിപ്പുരയിൽ കൂവളത്തിൽ രാമൻഗുരുക്കൾ പ്രാചീനരീതിയിൽ വിദ്യാർഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങൾ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 'തയ്യിൽ' എന്ന പറമ്പിൽ സ്കൂൾ 1931 ജൂൺ മാസം മുതൽ പ്രവർത്തനമാരംഭിച്ചു. 1936 തയ്യിൽ നിന്നും പ്രസ്തുത വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. അതിനു ശേഷം പ്രകാരമുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ അറബിക് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോൾ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങൾ വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.