ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
എസ് പി സി ഓണം ക്യാമ്പ്
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു. ബാലുശേരി സബ് ഇൻസ്പെക്ടർ എം. സുജിലേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ.മഹേഷ് അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം പി സാജിത, വാർഡ് മെമ്പർ ആനിസ ചക്കിട്ടക്കണ്ടി, പോലീസ് ഓഫീസർമാരായ പ്രവീഷ്, ജുഷി, എം പി ടി എ പ്രസിഡണ്ട് ജാസ്മിൻ, വി അബ്ദുൾ സലീം, പി പ്രശാന്ത് കുമാർ, കെ അബ്ദുൾ ലത്തീഫ്, കെ കെ നസിയ, ഡോ. സി പി ബിന്ദു, ഋതുലക്ഷ്മി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ്, ഉത്തരമേഖല എക്സൈസ് അസി. കമ്മീഷണർ എം സുഗുണൻ എന്നിവർ കാഡറ്റുകളുമായി സംവദിച്ചു.
സലാം വട്ടോളി, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എക്സൈസ് ഓഫീസർ അതുൽ, പോലീസ് ഓഫീസർ ഒ കെ സുരേഷ്, ഷിബു കരുമല എന്നിവർ ക്ലാസ് നയിച്ചു.
ഓടാം ലഹരിക്കെതിരെ
ബാലുശ്ശേരി ജനമൈത്രി പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുക്തമായി സംഘടിപ്പിച്ച കൂട്ട ഓട്ടം (ഓടാം ലഹരിക്കെതിരെ) 2025 സപ്തംബർ 31 ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ചു. ഈ പരിപാടിയിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിനെ പ്രതിനിധീകരിച്ച് എസ് പി സി കേഡറ്റുകളായ മിർഷ സൈനബ്, അർജ ലക്ഷ്മി, വൈഗ ലക്ഷ്മി, ശ്രീതുൽ, നിഹാൽ എൻ കെ, അനയ് തേജ, റിതിജ് സനിൽ, അനുജിത്ത്, മിഷാൽ, അമീൻ സൽമാൻ, റിഷികേഷ് എസ് ഷാജു, അലോക് ബാബു, ദ്രുപത് ശ്രീധർ, ഹരിദേവ്, അശ്വന്ത് ടി സി എന്നിവർ പങ്കെടുത്തു.