ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് പ്രവർത്തിക്കുന്നു. അരംഭഘട്ടത്തിൽ ഉന്മേഷ് എം എസ്, ഷൈനി എന്നിവരായിരുന്നു ഈ പദ്ധതിയുടെ വിദ്യാലയത്തിലെ അമരക്കാർ. ഉന്മേഷ് വിദ്യാലയത്തിൽ നിന്നും സ്ഥലം മാറി പോയപ്പോൾ ആ ചുമതല ജാഫർ സാദിഖ് എ പി ഏറ്റെടുത്തു. ഇദ്ദേഹം പോലീസ് ട്രൈനിംഗ് പൂർത്തിയാക്കി ഏറെക്കാലം സി പി ഒ പദവി അലങ്കരിച്ചു. ഷൈനി ടീച്ചർ സ്ഥലം മാറ്റത്തെ തുടർന്ന് മറ്റൊരു വിദ്യാലയത്തിലേക്ക് പോയപ്പോൾ ആ ചുമതല നസിയ ടീച്ചർ ഏറ്റെടുത്തു. ജാഫർ സാദിഖ് പ്രൈമറി വിഭാഗം പ്രധാനാധ്യാപകനായി പ്രൊമോഷൻ നേടി പോയപ്പോൾ അജയൻ ടി പി സി പി ഒ യുടെ ചുമതല വഹിച്ചു. പിന്നീട് പ്രശാന്ത് കുമാർ സി പി ഒ ആയി. ഇപ്പോൾ സി പി ഒ, എ സി പി ഒ പദവികളിൽ യഥാക്രമം പ്രശാന്ത് കുമാർ, നസിയ കെ കെ എന്നിവർ തുടരുന്നു.