തായ ന്നൂർ : തായ ന്നൂർഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എട്ടാം ക്ലാസ്സിന്റെ പ്രിലി മിനറി ക്യാമ്പ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 24-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് ശ്രീമതി ദൃശ്യ എ കെ സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എ കെ ഉദ്ഘാടനം ചെയ്തു. ശ്രീ ബാബു എ ൻ .കെ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. തായ ന്നൂർലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മിസ്ട്രസ് ശ്രീമതി ദീപ ടി വി ക്യാമ്പിന് ആശംസ പറഞ്ഞു . ക്ലാസ്സിന് ശേഷം കുട്ടികൾ ഓരോരുത്തരായി ക്യാമ്പ് അവലോകനം നടത്തി . ആനിമേഷനും റോബോട്ടിക്‌സും ഉൾപ്പെട്ട ക്യാമ്പിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു .ക്യാമ്പ് ലീഡർ നന്ദി പ്രകാശിപ്പിച്ചു