ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34013
യൂണിറ്റ് നമ്പർLK/34013/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർമാധവ് സുജിത്ത്
ഡെപ്യൂട്ടി ലീഡർഹാരിക എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ഷാജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
അവസാനം തിരുത്തിയത്
30-10-2025Shajipalliath


ഷാജി പി ജെകൈറ്റ് മാസ്റ്റർ
വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്
മാധവ് സുജിത്ത്-ലീഡർ
ഡെ. ലീഡർ



ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2024

2024-27പുതിയ ബാച്ചിലേക്ക് 83 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2024 ജൂൺ 15ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 79 കുട്ടികൾ പങ്കെടുത്തു .70 പേർ യോഗ്യത പരീക്ഷ പാസ്സായി. ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2024-27)

SL NO AD NO NAME OF THE STUDENTS PHOTOS
1 6535 ABHINAV M
2 7242 ABHISHEK C A
3 7917 AKHIL RAJ
4 6252 AKHILJITH B
5 7194 AKSHAY PRADEEP
6 6222 AMITHRA C A
7 7287 ANANDAKRISHNAN.S
8 7952 ANANTHAKRISHNAN S
9 7915 ANDERS PERERA
10 7240 ANMARIYA C.A.
11 6250 ANOOP KRISHNAN P S
12 7338 ANUJA MADHU
13 6358 ARJUN A
14 7066 ARJUN KRISHNA P
15 7205 ARJUNLAL
16 6219 ARUN SHAIJAYAN
17 6218 ASWIN RIGWED R
18 6225 ATHUL KRISHNA C R
19 6221 DEVANANDAN H.
20 7539 DEVANARAYANAN B K
21 6224 DEVANARAYANAN K V
22 7545 HARICHAND K R
23 7220 23HARIKA M R
24 7246 KASINATH P
25 7286 MADHAV SUJITH
26 6936 PRANOY BALAJI
27 7283 RAHUL RAJESH
28 7183 SABARI VASAV V K
29 7271 SANJAI N S
30 7310 SANJAY S
31 6363 SAROJA K S
32 7928 SAYOOJ S
33 7927 SIVAPRASAD P
34 7281 SREE LAKSHMI
35 6226 SREEHARI K.R.
36 6220 SREEHARI N J
37 7193 SREEHARI P S
38 7244 SREENAND P S
39 7191 VIMAL SAD S
40 6797 YEDHUKRISHNA

പ്രിലിമിനറി ക്യാമ്പു്

ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പും രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ് 8 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി നിഷ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു . ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. സജിത്ത് സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് . ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 C യിൽ പഠിക്കുന്ന മാധവ് സുജിത് നന്ദി പറഞ്ഞു.

രക്ഷാകർത്തൃയോഗം

ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ് 8 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 3 pm ന് രക്ഷകർത്താക്കൾക്കുള്ള യോഗം ആരംഭിച്ചു. കെറ്റ് മാസ്റ്റർ ശ്രീ. ഷാജി പി ജെ സ്വാഗതം പറയുകയും തുടർന്ന് സജിത്ത് സാർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മിസ്‍ട്രസ് ശ്രീമതി വിജുപ്രിയ നന്ദി പറഞ്ഞു 4. 30 ന് മീറ്റിംഗ് അവസാനിച്ചു.

ഡിജി ഫിറ്റ് - യു. പി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം നൽകിയത് 2024-27 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 13 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു. ജിമ്പ് ഉപയോഗിച്ചുള്ള ഡിജിറ്റൽ painting ക്ലാസുകൾ മാസ്റ്റർ വിമൽസാദ് കൈകാര്യം ചെയ്തു. ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിംങ് മാസ്റ്റർ മാധവ് സുജിത്തിൻ്റെ നേതൃത്ത്വത്തിൽ പരിശീലിപ്പിച്ചു. ആൻഡേഴ്സ് പെരേര, ശ്രീഹരി കെ ആർ, സഞ്ജയ്, ശ്രീ നന്ദ്,ദേവനാദൻ എച്ച്, ദേവനാരയണൻ ബി.കെ, ഹാരിക ,അഭിഷേക്,കാശിനാദ്,ദേവനാരായണൻ ,അനന്തകൃഷ്ണൻ എസ് തുടങ്ങി വിദ്യാർഥികൾ ക്ലാസിൽ സഹായിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ . ഷാജി പി ജെ ക്ലാസ് മോണിട്ടർ ചെയ്തു.

സ്ക്കൂൾതല ക്യാമ്പ് 2025 ഒന്നാം ഘട്ടം

ഗവ .ചാരമംഗലം സ്കൂളിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 40 വിദ്യാർഥികൾക്കുള്ള ഏകദിന ക്യാമ്പിൻ്റെ ഒന്നാംഘട്ട പരിശീലനം വെള്ളിയാഴ്ച ( 23/5/25) നടന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ച മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയിൽ സ്വാധീനിക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഇതിൽ കലാനുസരണം ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ടുള്ള ലക്ഷ്യമാക്കിയത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അതിൻ്റെ മുന്നൊരിക്കങ്ങൾ , സ്വതന്ത്ര സോഫ്റ്റവെയർ വീഡിയോ എഡിറ്റിംഗ് സംവിധാനത്തിലൂടെ വീഡിയോ -എഡിറ്റിംഗ് അതിൻ്റെ ഡോക്യ മെൻ്റഷൻ എന്നിവയാണ് ഈ ഏകദിന പരിശീലന പരിപാടിയിലൂടെ ലക്ഷ്യ വെക്കുന്നത്. കുട്ടികളുടെ സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി, വിമർശനാത്മക ചിന്ത മറ്റ് സർഗ്ഗശേഷി വികാസം എന്നിവ വളർത്തി യെടുക്കുക എന്നതാണ് ലക്ഷ്യം. രാവിലെ 10 മണിക്ക് ആരംഭിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് ശ്രീ ഡി. വി ഗിരിപ്രസാദ് നിർവഹിച്ചു. ഗവ. എച്ച് എസ് എസ് ചേർത്തല സൗത്തിലെ ശ്രീ സെബാസ്റ്റ്യൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ. , കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ് എന്നിവർ ക്യാമ്പിന് സഹായിച്ചു. മുഴുവൻ പേരും സന്നിഹിതരായ ക്യാമ്പിൽ ഉച്ചഭക്ഷണമൊരിക്കിയിരിന്നു. ലിറ്റിൽ കൈറ്റ്സ് ലീഡർ മാസ്റ്റർ മാധവ് സുജിത്ത് നന്ദി പറഞ്ഞു.

മോക്ക് ടെസ്റ്റ്-2025

ലിറ്റിൽ കൈറ്റ്സ് 2023 - 27 ൻ്റെ ബാച്ചിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരൂവാൻ അപേക്ഷ നൽകിയ 120 വിദ്യാർഥികൾക്ക് 17/6/25 മുതൽ  20/6/25 വരെ ദിവസങ്ങളിൽ 4ബാച്ച് തിരിച്ച് ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിനെ തിരഞ്ഞെടുക്കുന്നതിനായി, ജൂൺ മാസം 25 ന് നടക്കുന്ന പ്രവേശനപരീക്ഷയ്ക് മുന്നോടിയായി mock test നടത്തുകയുണ്ടായി.   ലിറ്റിൽ കൈറ്റ്സ് പരീക്ഷ പരിശീലനം നൽകുന്നതിനായി വാട്‍സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് മുൻ പരീക്ഷ ചോദ്യങ്ങൾ,വിൿടേഴ്സ് ക്ലാസ് ലിങ്കുകൾ എന്നിവ ഗ്രൂപ്പുവഴി അയച്ചുകൊടുത്തിരുന്നൂ. കൈറ്റ്സ് മാസ്റ്റർ ശ്രീ   ഷാജി പി. ജെ, കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ് എന്നിവർ മോക്ക് ടെസ്റ്റ് നടത്തേണ്ട വിധം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും മോക്ക് ടെസ്റ്റിനെ മോണിട്ടർ ചെയ്യുകയും ചെയ്തു.

സമഗ്ര പ്ലസ്

ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി ചൊവ്വാഴ്ച(5/8/25) 1 pm മുതൽ 2pm വരെ സമഗ്ര പ്ലസിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. 2025-27 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ മാധവ് സുജിത്ത് ,കാശിനാഥൻ , ഹാരിക, ശ്രീലക്ഷ്മി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. സമഗ്ര പ്ലസ് ൽ മൊബൈൽ ആപ്പ് ഡൗവൻ ലോഡ് ചെയ്ത് ലോഗിൻ ചെയ്യാതെ തന്നെ കുട്ടികൾക്ക് സമഗ്ര പ്ലസിൽ നിന്നും ടെക്സ്റ്റ് ബുക്ക്, പഠന വിഭവങ്ങൾ , വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, മോഡൽ ചോദ്യങ്ങൾ , ചോദ്യശേഖരം എന്നിവ കാണുവാനും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും

ഭിന്ന ശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം

ഭിന്ന ശേഷി വിദ്യാർഥികൾക്ക് ഗവ ഡി വി എച്ച് എസ് എസ് ചരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകുന്ന ഈ വർഷത്തെ കമ്പ്യൂട്ടർ പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ് മിട്രസ് ശ്രീമതി. മിനി ടീച്ചർ 13/8/25 ന് 2 pm ന് നിർവ്വഹിച്ചു. സ്കൂളിലെ 15 ഓളം ഭിന്നശേഷി വിദ്യാർഥികൾക്ക് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിമൽസാദ്, മാധവ് സുജിത്ത് എന്നിവർ ക്ലാസെടുത്തു. ട്രാഫിക്ക് ഗെയിം, ഡിജിറ്റൽ പെയിൻ്റിങ് എന്നിവയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കൈറ്റ് മെൻ്റേഴ്സായ ശ്രീ ഷാജി പി. ജെ , വിജു പ്രിയ വി എസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു.

ഡിജിറ്റൽ പൂക്കളമത്സരം

ലിറ്റിൽകൈറ്റ്സിലെ 9 ലെ അംഗങ്ങൾക്കായി വെള്ളിയാഴ്ച (29/8/25 ) ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു . രാവിലെ 9.30 മണി മുതൽ 12.30 വരെ നടന്ന മത്സരത്തിൽ ഇങ്ക് സ്കേപ് , ജിമ്പ്, ക്ര്യത എന്നീ സോഫ്റ്റ്വവെയർ ഉപയോഗിച്ച് നടത്തിയ മത്സരത്തിൽ വിമൽസാദ് 9 A ,മാധവ് സുജിത്ത് 9C ,അക്ഷയ് പ്രദീപ് 9C - എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ഏകദിന ക്യാമ്പ് - 2025

ചാരമംഗലം ഗവ. ഡി വി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ഒക്ടോബർ മാസം 28 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റെ ശ്രീ D V ഗിരി പ്രസാദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കൈറ്റ് മെൻ്റർ ശ്രീ ഷാജി പി. ജെ സ്വാഗതവും കൈറ്റ് മെൻ്റർ ശ്രീമതി വിജു പ്രിയ വി എസ് നന്ദിയും പറഞ്ഞു. കൈറ്റ് ഓഫീസിലെ മാസ്റ്റർ ട്രെയിനർ ശ്രീ അഭിലാഷ് സാർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ കൈറ്റ് മെൻ്റർ ശ്രീ ഷാജി പി. ജെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ മാസ്റ്റർ മാധവ് സുജിത്ത് ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.