ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/യാത്രവിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 26 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Basithakode (സംവാദം | സംഭാവനകൾ) ('=== ഞാനറിഞ്ഞ മൈസൂർ - ഹന്നാഫെബിൻ (VII-B) === ഒരിക്കൽ ഞാനും എൻ്റെ കുടുംബവും കു ടുംബ സുഹൃത്തുക്കളും കൂടി മൈസൂരിൽ പോയ ഒരു യാത്ര അനുഭവമാണ് ഞാൻ ഇ വിടെ വിവരിക്കുന്നത്. ആ യാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞാനറിഞ്ഞ മൈസൂർ - ഹന്നാഫെബിൻ (VII-B)

ഒരിക്കൽ ഞാനും എൻ്റെ കുടുംബവും കു ടുംബ സുഹൃത്തുക്കളും കൂടി മൈസൂരിൽ പോയ ഒരു യാത്ര അനുഭവമാണ് ഞാൻ ഇ വിടെ വിവരിക്കുന്നത്. ആ യാത്ര എനിക്കു വല്ലാത്ത സന്തോഷം തന്ന അനുഭവമായി ഇന്നും മനസ്സിലുണ്ട്. ഒത്തിരി സന്തോഷത്തോ ടെ അതിലേറെ അവിടെ എന്തൊക്കെയാവും കാണാനുള്ളതെന്നറിയാനുള്ള ആകാംശയോ ടെ ഞങ്ങൾ പുറപ്പെട്ടു. പ്രകൃതി മനോഹാരിത കൊണ്ട് ഏതൊരു മനുഷ്യൻറെയും മനസ്സ് കീ ഴടക്കുന്ന വയനാട്ടിലൂടെയാണ് ഞങ്ങൾ പോ യത്. ചുരം കയറുന്നതിന് മുമ്പ് തന്നെ ഞങ്ങ ളെ വരവേൽക്കാനെന്ന പോലെ റോഡിനിരു വശത്തായും കുരങ്ങന്മാർ അവരുടെ കുടുംബ സമേതം ഞങ്ങളേ നോക്കിയിരിക്കുന്നുണ്ടായി രുന്നു. ഞങ്ങൾ അവർക്കായി കരുതിയ ബി സ്ക്കറ്റ്, പോപ്പ്കോൺസും എല്ലാം ഇട്ടുകൊ ടുത്തു കൊണ്ട് യാത്ര തുടർന്നു. വളഞ്ഞ് തി രിഞ്ഞ് ചുരം കയറികൊണ്ടിരിക്കുമ്പോൾ മന സ്സിൽ വല്ലാത്തൊരു അനുഭൂതി തോന്നി കയ റി കയറി ഒമ്പതാം വളവിലെത്തിയപ്പോൾ വ ണ്ടി അരികിലാക്കി ഞങ്ങൾ ഇറങ്ങി.

നല്ല തണുത്ത കാറ്റടിക്കുമ്പോൾ ഞങ്ങൾ കയ്യിൽ കരുതിയ ഫ്ളാസ്ക്കിൽ നിന്നും ചൂടു ചായ ഒഴിച്ചു കൊണ്ട് താഴോട്ട് നോക്കുമ്പോൾ എന്തു ഭംഗിയാണെന്നോ.... വാഹനങ്ങളിങ്ങനെ വളഞ്ഞ് തിരിഞ്ഞ് കയറി വരുന്നത് കാണാൻ കഴിഞ്ഞപ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നി. യാത്ര തുടർന്നു. ഉച്ചയോടെ മൈസൂ രിലെത്തി. ചരിത്ര പ്രധാനമുള്ള ടിപ്പു സുൽ ത്താന്റെ ബംഗ്ലാവിൽ ആദ്യം എത്തി മുറ്റം നിറ യെ പൂന്തോട്ടവും ഭിത്തി നിറയെ ലൈറ്റുകളും ചിടിപ്പിച്ച് പല ഇടങ്ങളിലായി വേറിട്ട് കിടന്ന വലിയ കെട്ടിടങ്ങൾ കണ്ടു. ബംഗ്ലാവിന്ന് പുറത്ത് നിന്ന് ഞങ്ങൾ ഒത്തിരി ഫോട്ടോസ് എടുത്തു. നമുക്ക് പഠിക്കാനാവശ്യമായ കുറെ കാര്യങ്ങൾ ബംഗ്ലാവിനുള്ളിലുണ്ട്. ഒരു പാട് വിദേശികളും പലയിടങ്ങളിൽ നിന്ന് വന്ന സ് കൂൾ വിദ്യാർത്ഥികളേയും കൊണ്ട് നിറഞ്ഞി രിക്കുകയാണ്. ടിപ്പു സുൽത്താൻ്റെ ഇരിപ്പിടം അവരുടെ ചർച്ചകൾക്കെത്തുന്ന ഒരു മ്യൂസി യം തന്നെ. മൈസൂരിൻ്റെ മറ്റൊരു പ്രധാന വി നോദ സഞ്ചാര കേന്ദ്രമായ മൃഗശാലയിൽ പോയി ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത പലത രം പക്ഷികളും മൃഗങ്ങളും നിറഞ്ഞു നിൽക്കു ന്നവിടെ പിന്നീട് ഞങ്ങൾ സ്നേക്ക് പാർക്കി ലെത്തി അവിടെയാണെങ്കിൽ ഇന്ത്യയിലുള്ള ഏകദേശം എല്ലാതരം പാമ്പുകളും അവിടെ യുണ്ട്. കണ്ടപ്പോൾ അൽപ്പം പേടി തോന്നി യെങ്കിലും അവരുടെ ഭക്ഷണം, സ്വഭാവം, വി ഷമുള്ളവ, ഇല്ലാത്തവ എല്ലാത്തിനെയും കൂ റിച്ച് അറിയാൻ സാധിച്ചു. പിന്നീട് ഞങ്ങൾ പോയത് പൂക്കളുടെയും വർണ്ണങ്ങളുടെയും ലോകമായ വൃന്ദാവനത്തിലേക്കാണ്. പൂക്കളെ ഇഷ്ടപെടാത്തവരായി ആരുമുണ്ടാവില്ല. അങ്ങ നെ കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും കാ ഴ്ച്ചകൾ കണ്ടും ഒരു പകൽ പോയതറിഞ്ഞില്ല. സന്ധ്യയോടെ ഞങ്ങൾ മനസ്സില്ലാ മനസ്സോടെ മൈസൂറിനോട് യാത്ര ചോദിച്ചു നാട്ടിലേക്കു തിരുച്ചു. രാത്രി വൈകി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി. യാത്ര തു ടങ്ങിയ ആവേശമൊന്നും പിന്നീട് കണ്ടില്ല. നി ശബ്ദമായ വാഹന യാത്രയിൽ ഉൾകാടുകൾ കടന്ന് കോടയിറങ്ങിയ വയനാട് ചുരത്തിലെ ട്രാഫിക് ബ്ലോക്ക് കണ്ടിരിക്കുന്നതിനിടെ ഉറ ക്കത്തിലേക്ക് വീണ ഞാൻ പിന്നെ നോക്കു മ്പോൾ എൻ്റെ വീടിൻ്റെ മുറ്റത്ത് വണ്ടി നിൽ ക്കുന്നതാണ് കണ്ടത്.