കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പരിശീലനങ്ങൾ/2025-26
ജൂലൈ 2025
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി - അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം
പ്രൈമറി പ്രഥമാധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ , ജൂലൈ മാസത്തിലെ വിവിധ തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 488 അദ്ധ്യാപകർ പങ്കെടുത്തു.
| വിദ്യാഭ്യാസ ജില്ല | പങ്കെടുത്തവരുടെ എണ്ണം | |
| 1 | തിരുവല്ല | 212 |
| 2 | പത്തനംതിട്ട | 276 |
| Total | 488 |
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - PSITC മാരുടെ പരിശീലനം
പ്രൈമറി PSITC മാർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ , ജൂലൈ മാസത്തിലെ വിവിധ തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ ഇതുവരെ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 585 അദ്ധ്യാപകർ പങ്കെടുത്തു.
| വിദ്യാഭ്യാസ ജില്ല | പങ്കെടുത്തവരുടെ എണ്ണം | |
| 1 | തിരുവല്ല | 257 |
| 2 | പത്തനംതിട്ട | 328 |
| Total | 585 |
ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകർക്കുള്ള സമഗ്ര ഗുണമേന്മ അക്കാഡമിക് മോണിറ്ററിംഗ് ട്രെയിനിങ് .
ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകർക്കുള്ള സമഗ്ര ഗുണമേന്മ അക്കാഡമിക് മോണിറ്ററിംഗ് ട്രെയിനിങ് 5- 7- 2025ൽ എസ് സി എസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവല്ലയിൽ വച്ച് നടത്തി . 140 പ്രധാന അധ്യാപകർ പങ്കെടുത്ത ഈ പരിശീലനത്തിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി, KITE CEO ശ്രീ.അൻവർ സാദത്ത് എന്നിവർ ഓൺലൈനിൽ അദ്യാപകരുമായി സംവദിച്ചു. പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും ചായയും സ്നാക്സും നൽകി.