കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പരിശീലനങ്ങൾ/2025-26
ജൂൺ 2025
8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025
8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.
| S/N | ക്ലാസ് | പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ എണ്ണം |
| 1 | 8 | 246 |
| 2 | 9 | 204 |
| 3 | 10 | 310 |
ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാരുടെ ജില്ലാതല ശില്പശാല (21.06.2025)
ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം
പ്രൈമറി പ്രഥമാധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ 27, 28 തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ 27, 28 തീയതികളിലായി പരീശീല പരിപാടി സംഘടിപ്പിച്ചു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - PSITC മാരുടെ പരിശീലനം
പ്രൈമറി PSITC മാർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ ജൂൺ 28 മുതൽ വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ ഇതുവരെ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 585 അദ്ധ്യാപകർ പങ്കെടുത്തു.
| വിദ്യാഭ്യാസ ജില്ല | പങ്കെടുത്തവരുടെ എണ്ണം | |
| 1 | തിരുവല്ല | 257 |
| 2 | പത്തനംതിട്ട | 328 |
| Total | 585 |
ജൂലൈ 2025
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി - അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം
പ്രൈമറി പ്രഥമാധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ , ജൂലൈ മാസത്തിലെ വിവിധ തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 488 അദ്ധ്യാപകർ പങ്കെടുത്തു.
| വിദ്യാഭ്യാസ ജില്ല | പങ്കെടുത്തവരുടെ എണ്ണം | |
| 1 | തിരുവല്ല | 212 |
| 2 | പത്തനംതിട്ട | 276 |
| Total | 488 |
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - PSITC മാരുടെ പരിശീലനം
പ്രൈമറി PSITC മാർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ , ജൂലൈ മാസത്തിലെ വിവിധ തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ ഇതുവരെ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 585 അദ്ധ്യാപകർ പങ്കെടുത്തു.
| വിദ്യാഭ്യാസ ജില്ല | പങ്കെടുത്തവരുടെ എണ്ണം | |
| 1 | തിരുവല്ല | 257 |
| 2 | പത്തനംതിട്ട | 328 |
| Total | 585 |
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - PSITCമാരുടെ ഓൺലൈൻ പരിശീലനം
പ്രൈമറി PSITC മാർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന ഓൺലൈൻ പരിശീലനം നൽകണമെന്ന നിർദ്ദേശമനുസരിച്ച് ജില്ലയിലെ എല്ലാ സബ്ജില്ലകളിലും ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത പരിശീലനത്തിൽ 214 അദ്ധ്യാപകർ പങ്കെടുത്തു.
ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകർക്കുള്ള സമഗ്ര ഗുണമേന്മ അക്കാഡമിക് മോണിറ്ററിംഗ് ട്രെയിനിങ് .
ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകർക്കുള്ള സമഗ്ര ഗുണമേന്മ അക്കാഡമിക് മോണിറ്ററിംഗ് ട്രെയിനിങ് 5- 7- 2025ൽ എസ് സി എസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവല്ലയിൽ വച്ച് നടത്തി . 140 പ്രധാന അധ്യാപകർ പങ്കെടുത്ത ഈ പരിശീലനത്തിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി, KITE CEO ശ്രീ.അൻവർ സാദത്ത് എന്നിവർ ഓൺലൈനിൽ അദ്യാപകരുമായി സംവദിച്ചു. പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും ചായയും സ്നാക്സും നൽകി.
ഹൈസ്കൂൾ എസ് ഐ ടി സി മാരുടെ സമഗ്ര ഗുണമേന്മ സമഗ്ര പോർട്ടൽ ട്രെയിനിങ്.
ഹൈസ്കൂൾ എസ് ഐ ടി സി മാരുടെ സമഗ്ര ഗുണമേന്മ സമഗ്ര പോർട്ടൽ ട്രെയിനിങ് സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഈ പരിശീലന പരിപാടികളിൽ 154 അദ്ധ്യാപകർ പങ്കെടുത്തു.
ഹൈസ്കൂൾ എസ് ആർ ജി മാർക്കുള്ള സമഗ്ര ഗുണമേന്മ പരിശീലനം
ഹൈസ്കൂൾ എസ് ആർ ജി മാർക്കുള്ള സമഗ്ര ഗുണമേന്മ പരിശീലനം കാതോലിക്കേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമിലും ആയി സംഘടിപ്പിച്ച ഈ പരിശീലന പരിപാടികളിൽ 133അദ്ധ്യാപകർ പങ്കെടുത്തു.
| വിദ്യാഭ്യാസ ജില്ല | SITC/SRGപങ്കെടുത്തവരുടെ എണ്ണം | |
| 1 | തിരുവല്ല | 104 |
| 2 | പത്തനംതിട്ട | 183 |
| Total | 287 | |
പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകം റോബോട്ടിക്സ് ട്രെയിനിങ് ഡി ആർ ജി പരിശീലനം
പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകം റോബോട്ടിക്സ് ട്രെയിനിങ് ഡി ആർ ജി പരിശീലനം 5-07-2025ൽ തിരുവല്ല കൈറ്റ് ഓഫീസിൽ വച്ച് നടത്തി. 13 എക്സ്റ്റേണൽ RP മാർ ഈ ട്രെയിനിങ്ങിൽ പങ്കെടുത്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട അധ്യാപകർക്കുള്ള പരിശീലനം നടത്തി.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഈ പരിശീലന പരിപാടികളിൽ 275 അദ്ധ്യാപകർപങ്കെടുത്തു.
| വിദ്യാഭ്യാസ ജില്ല | പങ്കെടുത്തവരുടെ എണ്ണം | |
| 1 | തിരുവല്ല | 108 |
| 2 | പത്തനംതിട്ട | 167 |
| Total | 275 |
ഓഗസ്റ്റ് 2025
കൂൾ ബാച്ച് 19
കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.ഇവർക്ക് ക്ലാസുകൾ എടുക്കുകയും അവരുടെ അസൈൻമെൻ്റുകൾ പരിശോധിക്കുകയും ITനൈപുണി കൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.
ഐസിടി ട്രെയിനിങ് ഡി ആർ ജി പരിശീലനം
6/08/2025, 7/08/2025, 8/08/2025 തീയതികളിലായി 2, 4, 6 ക്ലാസിലെ അധ്യാപകർക്ക് ഐസിടി ട്രെയിനിങ് നൽകുന്നതിനുള്ള ഡി ആർ ജി പരിശീലനം ഡി ആർ സി തിരുവല്ലയിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാരും എക്സ്റ്റേണൽ ആർപി മാരും ഉൾപ്പെടെ ഒമ്പത് അദ്ധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് ജില്ലയിൽ നടത്തി. 10 ബാച്ചുകളിലായി ഇതുവരെ 214 അധ്യാപകർക്ക് പരിശീലനം നൽകി.
LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്
LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് 5 ബാച്ചുകളിലായി 146 അധ്യാപകർക്ക് ജില്ലയിൽ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് ട്രെയിനിങ്
ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് നൽകി. പ്രസ്തുത പരിശീലനത്തിൽ വിവിധ ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് 41 അധ്യാപകർ പങ്കെടുത്തു.
സെപ്റ്റംബർ 2025
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025
പത്തനംതിട്ട ജില്ലയിലെ 96 ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസായി അംഗങ്ങളായ 8 ക്ലാസിലെ കുട്ടികൾക്ക് സ്ക്കൂളുകളിൽ ചെന്ന് സ്ക്കൂൾ തല ക്യാമ്പ് നടത്തുന്ന പ്രവർത്തനമാണ് ഈ മാസം മാസ്റ്റർ ട്രെയിനറൻമാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം ഏകദേശം പൂർത്തികരിച്ചു.
VHSE വിഭാഗം/ NSS/School Wiki updation നു മായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ ക്ലാസ്
ജില്ലയിലെ 23 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സിനായി 22 /9 /2025 ,23/ 9/ 2025 തീയതികളിൽ ആയി ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു.
സ്വതന്ത്ര സോഫ്റ്റ് വെയർ പരിശീലനം
സ്വതന്ത്ര സോഫ്റ്റ്‍വെയർ- പ്രാധാന്യവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ശ്രീ.സുദേവ് കുമാർ, ശ്രീ. ഡോ. രാജേഷ് എന്നിവർ നേതൃത്വം നൽകി..സെമിനാറിൽ ലിറ്റിൽ കൈറ്റ് കുട്ടികൾ, അദ്ധ്യാപക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.