.2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/9/2025 ബുധനാഴ്ച നടന്നു. പ്രധാനധ്യാപിക ശ്രീമതി. റീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മലപ്പുറം മാസ്റ്റർ ട്രെയിനർ ശ്രീ. രഞ്ജു സാറാണ് ക്യാമ്പ് നയിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും, എന്തിനെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സാർ പറഞ്ഞു. വീഡിയോകളും കാണിച്ചുതരുകയും, ലിറ്റിൽ കൈറ്റ്സ് ക്വിസ് നടത്തുകയും ചെയ്തു. 38 പേരെയും എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിലൂടെ, 8 പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ചു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .