പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 11 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025-26

2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം മുൻ വർഷത്തെപോലെ സമുചിതമായി ആഘോഷിച്ചു. തലേദിവസം തന്നെ സ്കൂൾ അംഗനവും ഓഡിറ്റോറിയവും മുത്തുക്കുടകളും വർണ്ണാഭമായ തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. 2-6-2025നു രാവിലെ 9.30 ന് മുമ്പ് എത്തിയ രക്ഷകർത്താക്കൾക്ക് സ്കൂളിന്റെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പൽ ശ്രീമതി ആശ ടീച്ചർ ആണ്. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിദ്യാലയത്തിന്റെ ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഗിരീഷ്അമ്പാടി അവർകളാണ്.അദ്ദേഹം സ്കൂളിന്റെ മികവിനെ കുറിച്ച് സംസാരിച്ചു.അതോടൊപ്പം ആറാം ക്ലാസിലെ കൊച്ചു മിടുക്കികൾ പ്രവേശനോത്സവ ഗാനം ആലപിച്ച് സദസിനെ ധന്യമാക്കി. നമ്മുടെ വിദ്യാലയത്തിന്റെ ബഹുമാനപ്പെട്ട മാനേജർ , പി.ടി.എ. വൈസ് പ്രസിഡൻറ് ,പി.ടി.എ.അംഗങ്ങൾ എന്നിവർ വിദ്യാർത്ഥിനികൾക്ക് ആശംസകൾ നേർന്നു.നന്ദി രേഖപ്പെടുത്തിയത് നമ്മുടെ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ ആണ്. നമ്മുടെ സ്കൂൾ അച്ചടക്കത്തെയും അകത്തും പുറത്തും കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെയും കുറിച്ച് ടീച്ചർ സംസാരിച്ച് നന്ദി രേഖപ്പെടുത്തി.

വിദ്യാലയത്തിൽ എത്തിച്ചേർന്ന മുഴുവൻ വിദ്യാർഥിനികൾക്കും രക്ഷിതാക്കൾക്കും മധുരപലഹാരങ്ങളും പായസവും നൽകി.

ലോകപരിസ്ഥിതി ദിനം ജൂൺ 5

ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു .ഏഴാം ക്ലാസ്സിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു ഗാനം ,നാടകം ,പ്രസംഗം മുതലായവ അവതരിപ്പിച്ചു ..പ്രാർത്ഥനയ്ക്കു ശേഷം വേദശ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റുചൊല്ലി. യു പി കുട്ടികളുടെ പരിസ്ഥിതിദിന നാടകം ശ്രദ്ധേയമായി.പരിസ്ഥിതി ഗാനവും പരിസ്ഥിതിദിനത്തെ മനോഹരമാക്കി.

വായനാദിനം 2025

വായനാദിനാചരണത്തിന്റെ ഉദ്ഘാടനം പ്രമുഖ കവി സനൽ ഡാലുമുഖം നിർവഹിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. കുട്ടികളുടെ കവിതകൾ കഥകൾ വായനാക്കുറിപ്പുകൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി.

അന്താരാഷ്ട്ര യോഗ ദിനം.

യോഗാ ദിനവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം ഉണ്ടായിരുന്നു.

ജൂൺ 26 – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

സ്കൂൾതല ജാഗ്രത സമിതി

പോലീസ് ഡിപ്പാർട്ട്മെന്റ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിൽ ആരംഭിച്ച സമിതിയാണ് സ്കൂൾതല ജാഗ്രത സമിതി.സ്കൂളിന് സമീപത്ത് കുട്ടികളുടെ ട്രാഫിക് സേഫ്റ്റി ഉറപ്പുവരുത്തുക, സ്കൂൾ പരിസരത്ത് മയക്കുമരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരി മരുന്നുകൾ തുടങ്ങിയവയുടെ കച്ചവടം തടയുക, സ്കൂളിൽ കയറാതെ നടക്കുന്ന കുട്ടികളെ കണ്ടെത്തി നിരീക്ഷിക്കുക,സ്കൂൾ പരിസരങ്ങളിൽ പരിചയം നടിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്ന ആളുകളെ നിരീക്ഷിക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

സുംബാ ഡാൻസ്

ക്ലാസ്സ്‌ പി.റ്റി.എ - ക്ലാസ്സ്‌ 10

സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം


1935 ൽ ആരംഭിച്ച നമ്മുടെ വിദ്യാലയം കാട്ടാക്കട പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയിൽ ഗണ്യമായ പങ്ക് വഹിക്കുന്നു. അച്ചടക്കത്തിലും അധ്യായനത്തിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ മൂല്യബോധവും ഉത്തരവാദിത്വവും സേവനതത്പരതയു മുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്ന എസ്. പി. സി പദ്ധതി ഈ അധ്യയനവർഷം മുതൽ പ്രവർത്തനമാരംഭിക്കുന്നു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം 11-07-2025 വെള്ളിയാഴ്‌ച രാവിലെ 10.30 ന് ബഹു മാനപ്പെട്ട കാട്ടാക്കട എം.എൽ.എ ശ്രീ. ഐ.ബി. സതീഷ് അവർകൾ നിർവ്വഹിച്ചു. സംസ്ഥാനപോലീസ് സേനയിലെ പ്രഗൽഭരായ പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു.

നിറവ് മികവുത്സവം


വിജ്ഞാനത്തിൻ്റെ വിശാലതയിൽ ദീപനാളമായ് ജ്വലിച്ചുനിൽക്കാൻ നമ്മുടെ പ്രോത്സാഹനങ്ങൾ ശക്തി പകരും എന്ന വിശ്വാസത്തോടെ 2025 ജൂലൈ 11 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പി.ആർ. വില്യം ഹയർ സെക്കൻ്ററി സ്കൂൾ ആഡിറ്റോറിയത്തിൽ നിറവ് -2025 മികവുത്സവം സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഈ യോഗത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ.കെ. അനിൽകുമാർ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട (ജൂലൈ 21 തിങ്കളാഴ്ച )ചാന്ദ്രദിന പോസ്റ്റർ, പതിപ്പ് ,ക്ലാസ് മുറിയിലെ മികച്ച റോക്കറ്റ് ,ക്വിസ് കോമ്പറ്റീഷൻ എന്നിവയിൽ വിജയികളായവർ.


ലഹരിയുമായി ബന്ധപ്പെട്ട്‌ കുട്ടികൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസ് "വേണ്ട"

ജല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മാണവും പാഴ്വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കളുടെ നിർമ്മാണവും.

02/08/25 എസ്. പി. സി. ദിനം ആചരിച്ചു .കാട്ടാക്കട എസ്. എച്ച് .ഒ .ശ്രീ മൃദുൽ കുമാർ എം. ആർ മുഖ്യാതിഥിയായി എത്തി .

അഖിലിന് ഒരു പുസ്തകപ്പുര നമ്മുടെ സ്കൂളിലെ 7 ബി യിൽ പഠിക്കുന്ന അഖിലിന്റെ വീട്ടിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബിപിസി ശ്രീകുമാർ സാർ എന്നിവർ പുസ്തകപ്പുര ഉദ്ഘാടനം ചെയ്തു .

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 14/08/2025 10 മണിക്ക് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

ഹർ ഘർ തിരംഗ

സ്വാതന്ത്ര്യ ദിനാഘോഷം 15/08/2025 ന് സ്കൂളിൽ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആചരിച്ചു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രിൻസിപ്പൽ ആശ ടീച്ചർ,പി.റ്റി.എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം അറിയിക്കുകയും ചെയ്തു . വിദ്യാർത്ഥികളുടെ വിവിധ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു . എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി .

28/08/2025 ന് ഓണാഘോഷം വളരെ ഭംഗിയായി നടത്തി.പി.റ്റി.എ പ്രസിഡന്റ്‌ ആദ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രെസ് ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ, സ്റ്റാഫ്‌ സെക്രട്ടറി എന്നിവർ ഓണ സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും ഓണ സദ്യ നൽകി..

സർഗ്ഗധ്വനി 2025


ഈ വർഷത്തെ കേരള സ്കൂൾ കലോത്സവം "സർഗ്ഗധ്വനി 2025" ഒക്ടോബർ 9,10 തീയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 :30ന് നടത്തപ്പെട്ടു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. വിനോദ് വൈശാഖി (പ്രശസ്തകവി)ഉദ്ഘാടനം നിർവഹിച്ചു. വിവിധ ഇനങ്ങളിൽ ധാരാളം കുട്ടികൾ മത്സരിക്കുകയുണ്ടായി. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് തദവസരത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സർട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു.