2025 -2028 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ മാസം 24 നു നടത്തപ്പെട്ടു .ആകെ 35 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . മാസ്റ്റർ ട്രെയ്നർ ആയ വിഷ്ണുവി സർ ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. രാവിലെ 10 മാണിയോട് കുടി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി എലിസിബെത് തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. L K മെന്റർമാരായ സീന കെ പി ,സുമി തോമസ് എന്നിവർ ക്യാമ്പിൽ ഉടനീളം സന്നിഹിതരായിരുന്നു.കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും ക്യാമ്പിൽ അവസാനം വരെ എല്ലാ ആക്റ്റിവിറ്റികളിലും പങ്കെടുത്തു .ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷകർത്താക്കളുടെ മീറ്റിങ്ങും അവർക്കുള്ള ക്ലാസും നടത്തപ്പെട്ടു .വൈകിട്ട് നാലുമണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.